വീട്ടിലിരുന്ന് അവധിക്കാലം ആഘോഷമാക്കാം; വൈറലായി മണിക്കുട്ടിയുടെ ലോക്ക്ഡൗൺ ചലഞ്ച്
Wednesday, April 15, 2020 8:43 PM IST
എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​മ്മവീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​റുവ​യ​സു​കാ​രി മ​ണി​ക്കു​ട്ടി. അ​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഇ​രു​ന്നു വെ​റു​തെ ഫോ​ണും ടീവി​യും നോ​ക്കി സ​മ​യം ക​ള​യ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച മ​ണി​ക്കു​ട്ടി അ​മ്മാ​വ​ൻ നി​തിന്‍റെ സഹായത്തോടെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി. "Manikuttys World' എന്ന് പേരുമിട്ടു.

ഓ​രോ ദി​വ​സ​വും കു​ട്ടി​ക​ൾ​ക്ക് ചെ​യ്യാ​വു​ന്ന ചെ​റി​യചെ​റി​യ കാ​ര്യ​ങ്ങ​ളാ​ണ് ലോ​ക്ക്ഡൗ​ൺ ച​ല​ഞ്ചി​ലൂ​ടെ ഈ ​കൊ​ച്ചു​മി​ടു​ക്കി ചാ​ന​ലി​ൽ പ​ങ്കു​വയ്​ക്കു​ന്ന​ത്. ക​ഥ​യും പാ​ട്ടും പാ​ച​ക​വും പ​ടം വ​ര​യും തു​ട​ങ്ങി മൈ​ക്രോ ഗ്രീ​ൻ കൃ​ഷി വ​രെ​യു​ള്ള വേ​റി​ട്ട 17 കാ​ര്യ​ങ്ങ​ളാ​ണ് ച​ല​ഞ്ചാ​യി മ​ണി​ക്കു​ട്ടി ഇ​തു​വ​രെ പോ​സ്റ്റ് ചെ​യ്തിരിക്കുന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നു​ള്ള ബോ​ധ​വത്ക​ര​ണ​വും വീ​ഡി​യോ​ക​ളി​ൽ മ​ണി​ക്കു​ട്ടി ന​ട​ത്താ​റു​ണ്ട്.



ആ​ദ്യവാ​രംത​ന്നെ ആ​യി​രം സ​ബ്സ്ക്രൈ​ബേ​ഴ്സ് തി​ക​ഞ്ഞ ചാ​ന​ലി​ൽ ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ​വീ​ഡി​യോ​ക​ൾ കാ​ണാനെത്തുന്ന​ത്.

ആ​ലു​വ എ​ൻ​എ​ഡി​യി​ൽ താ​മ​സി​ക്കു​ന്ന ജിന്‍റോ മാ​ത്യു​വി​ന്‍റെയും നീതു റോസിന്‍റെയും മ​ക​ളാ​ണ് "​മ​ണി​ക്കു​ട്ടി' എ​ന്ന അ​നോ​റ തെ​രേ​സ് ജി​ന്‍റോ. കാ​ക്ക​നാ​ട് നൈ​പു​ണ്യ സ്കൂ​ളി​ലെ യുകെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ​ അ​ലോ​ന, ആ​ദം.



മൊ​ബൈ​ൽ ഫോ​ണി​ൽ ധാ​രാ​ളം യൂ​ട്യൂ​ബ് വി​ഡി​യോ​ക​ൾ ക​ണ്ട​താ​ണ് സ്വ​ന്തം ചാ​ന​ൽ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് മണിക്കുട്ടിയെ ന​യി​ച്ച​ത്. സ്വ​ന്തം ചാ​ന​ൽ തു​ട​ങ്ങി​യ​തോ​ടെ വീ​ഡി​യോ കാ​ണു​ന്ന സ​മ​യം കു​റ​യു​ക​യും മ​ണി​ക്കു​ട്ടി കൂ​ടു​ത​ൽ ക്രി​യേ​റ്റീ​വ് ആ​യെ​ന്നു​മാ​ണ് അ​മ്മ നീ​തു​വിന്‍റെ സാ​ക്ഷ്യം.

വീ​ഡി​യോ ആ​ശ​യ​വും പ​രി​ശീ​ല​ന​വും നി​തു ചെ​യ്യു​മ്പോ​ൾ കാമ​റ​യും എ​ഡി​റ്റിംഗും ജിന്‍റോയാ​ണ് ചെ​യ്യു​ന്ന​ത്. കൊ​ച്ചുമ​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ജോ​സ​ഫും ആ​ൻ​സ​മ്മ​യും കൂ​ടെ​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.