ന്യൂ​യോ​ർ​ക്കി​ൽ ഇനി ഓ​ൺ​ലൈ​ൻ വി​വാ​ഹ​ങ്ങളുടെ കാലം; വേദിയാകാൻ "സൂം'
Monday, April 20, 2020 7:58 PM IST
കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ മൂ​ലം നി​ര​വ​ധി വി​വാ​ഹ​ങ്ങ​ള്‍ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു ക്വോ​മോ. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ വി​വാ​ഹം ന​ട​ത്താ​നു​ള്ള അ​നു​മ​തി.

മു​ൻ​കൂ​ട്ടി വി​വാ​ഹ​ത്തി​ന് അ​നു​മ​തി നേ​ടി​യ​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ഇ​നി വി​വാ​ഹം ന​ട​ത്താം. ഇ​ത്ത​രം വി​ർ​ച്വ​ൽ വി​വാ​ഹ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സും ന​ൽ​കും. വി​വാ​ഹം ക​ഴി​ക്കാ​നി​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി യാ​തൊ​രു ഒ​ഴി​വു​ക​ഴി​വും പ​റ​യാ​നാ​കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ‍​യു​ന്നു. ഒ​രേ സ​മ​യം നി​ര​വ​ധി പേ​ർ​ക്ക് വീ​ഡി​യോ മീ​റ്റിം​ഗ് സാ​ധ്യ​മാ​കു​ന്ന ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ "സൂം' ​വ​ഴി​യാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്.

യു​എ​സി​ൽ കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം വ്യാ​പി​ച്ച ന്യൂ​യോ​ർ​ക്കി​ൽ ലോ​ക്ഡൗ​ൺ മേ​യ് 15 വ​രെ നീ​ട്ടി​ക്കൊ​ണ്ട് ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ വി​വാ​ഹ​ങ്ങ​ൾ​ക്കു​ള്ള ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി. വി​വാ​ഹി​ത​രാ​കു​ന്ന പ​ല​രും തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ എ​തി​ർ​പ്പു​ക​ളും ഉ​യ​രു​ന്നു​ണ്ട്.

ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം 13,000ലേ​റെ പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 1,34,000ലേ​റെ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. അ​തേ​സ​മ​യം, 18,018 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.