ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ രാ​ഹു​ലും; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Sunday, May 12, 2019 11:46 AM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​പ്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ ചാ​ടി​യി​റ​ങ്ങി രാ​ഹു​ൽ ഗാ​ന്ധി. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ള്‍ സോ​ഷ്യ​ൽ മീ​ഡി​ക​ളി​ൽ വൈ​റ​ലാ​ണ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഉ​ന​യി​ല്‍ വ​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ദ​ര്‍ എ​ത്തി​യെ​ങ്കി​ലും രാ​ഹു​ൽ നോ​ക്കി​നി​ന്നി​ല്ല. അ​ദ്ദേ​ഹ​വും മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം പ​ങ്കു​ചേ​ര്‍​ന്നു.

'ഉ​ന​യി​ൽ വ​ച്ച് ഹെ​ലി​കോ​പ്റ്റ​റി​ന് ത​ക​രാ​റു​ണ്ടാ​യി, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് അ​ക്കാ​ര്യം പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ചു. ന​ല്ല ടീം ​വ​ര്‍​ക്കാ​ണ് പ്ര​ശ്‌​നം പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്'- രാ​ഹു​ൽ ഇ​ന്‍റ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഏ​ഴാം​ഘ​ട്ട​മാ​യ മേ​യ് 19നാ​ണ് ഹി​മാ​ച​ലി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.