അ​ന്ധ​ന് വ​ഴി​കാ​ട്ടി​യാ​യി; ഇ​ന്ത്യ​ക്കാ​ര​ന് സിം​ഗ​പ്പൂ​രി​ന്‍റെ ആ​ദ​രം
അ​ന്ധ​നാ​യ വ​യോ​ധി​ക​നെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച ഇ​ന്ത്യ​ക്കാ​ര​നെ അ​ഭി​ന​ന്ദി​ച്ച് സിം​ഗ​പ്പൂ​ർ. ത​മി​ഴ് നാ​ട്ടി​ലെ ശി​വ​ഗം​ഗ സ്വ​ദേ​ശി​യാ​യ ഗു​ണ​ശേ​ഖ​ര​ന്‍ മ​ണി​ക​ണ്ഠ​ന്‍ എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നെ​യാ​ണ് അ​ധി​കൃ​ത​ർ ആ​ദ​രി​ച്ച​ത്. സിം​ഗ​പ്പൂ​രി​ല്‍ ലാ​ന്‍​ഡ് സ​ര്‍​വേ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഗു​ണ​ശേ​ഖ​ര​ൻ. ഏ​പ്രി​ല്‍ 18ന് ​ഒ​രു റ​സി​ഡ​ന്‍​ഷ്യ​ല്‍ എ​സ്റ്റേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​ന്ധ​നാ​യ വ​യോ​ധി​ക​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്.



ഏ​റെ നേ​ര​മാ​യി വ​യോ​ധി​ക​ൻ അ​വി​ടെ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ഗു​ണ​ശേ​ഖ​ര​ന്‍ അ​ദ്ദേ​ഹ​ത്തെ കൈ ​പി​ടി​ച്ച് റോ​ഡ് ക​ട​ത്തു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ൻ ഡോ​ക്‌​റെ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. വ​യോ​ധി​ക​നെ ക്ലി​നി​ക്കി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഗു​ണ​ശേ​ഖ​ര​ൻ മ​ട​ങ്ങി​യ​ത്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​രോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ലി​ക്കാ​ര്യം ഗു​ണ​ശേ​ഖ​ര​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് വൈ​റ​ലാ​യ വീ​ഡി​യോ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഗു​ണ​ശേ​ഖ​ര​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

'വീ​ഡി​യോ ക​ണ്ട ശേ​ഷം നാ​ട്ടി​ല്‍ നി​ന്ന് അ​മ്മ വി​ളി​ച്ചി പ​റ​ഞ്ഞു ഞാ​ന്‍ മ​ക​നാ​യ​തി​ല്‍ അ​മ്മ ഒ​രു​പാ​ട് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. അ​താ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷ​മാ​യ​ത്- ഗു​ണ​ശേ​ഖ​ര​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.