ജീ​വ​ന​ക്കാ​ർ​ക്ക് 100 കാ​റു​ക​ൾ സ​മ്മാ​നി​ച്ച് ക​ന്പ​നി; കയ്യടിച്ച് സോഷ്യൽ മീഡിയ
Tuesday, April 12, 2022 7:03 PM IST
ജീ​വ​ന​ക്കാ​ർ​ക്ക് 100 കാ​റു​ക​ൾ സ​മ്മാ​നി​ച്ച് ഐ‌​ടി ക​ന്പ​നി. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഡി​യാ​സ്2​ഐ​ടി എ​ന്ന ക​മ്പ​നി‌‌​യാ​ണ് 100 ജീ​വ​ന​ക്കാ​ർ​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. 10 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. മാ​രു​തി സു​സൂ​ക്കി​യു​ടെ കാ​റു​ക​ളാ​ണ് ന​ൽ​കി​യ​ത്. എ​സ് ക്രോ​സ് മു​ത​ൽ ബ​ലേ​നോ വ​രെ​യു​ള്ള കാ​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

കാ​റു​ക​ൾ സ​മ്മാ​ന​മ​ല്ല, മ​റി​ച്ച് ജീ​വ​ന​ക്കാ​ർ ത​ന്നെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് നേ​ടി​യെ​ടു​ത്ത​താ​ണെ​ന്നാ​ണ് സ​സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മു​ര​ളി വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്. ക​മ്പ​നി​ക്ക് ല​ഭി​ക്കു​ന്ന ലാ​ഭം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ഏ​ഴ്-​എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് ആ​ദ്യ പ​ടി മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ഐ​ഫോ​ൺ, സ്വ​ർ​ണ കോ​യി​ൻ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ മു​ൻ​പും ക​മ്പ​നി ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. 15 കോ​ടി രൂ​പ​യാ​ണ് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ക​ന്പ​നി ചെ​ല​വാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.