കാ​ട്ടാ​ന‍​യു​ടെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് യു​വാ​വി​ന്‍റെ സാ​ഹ​സം
Tuesday, January 28, 2020 11:32 AM IST
ന​ട​ന്ന​ക​ലു​ന്ന കാ​ട്ടാ​ന​യു​ടെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് യു​വാ​വി​ന്‍റെ സാ​ഹ​സം. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഝാ​ർ​ഗ്രാം എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഈ ​ഗ്രാ​മ​ത്തി​ൽ ആ​ന​യി​റ​ങ്ങു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തെ ക​ണ്ട് പിന്മാറി കാ​ടി​നു​ള്ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ന​യു​ടെ പി​ന്നാ​ലെ ചെ​ന്ന യു​വാ​വ് വാ​ലി​ൽ പി​ടി​ച്ച് വ​ലി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

എ​ന്നാ​ൽ ഇ​ത്ര​യൊ​ക്ക​യും ചെ​യ്തി​ട്ടും യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ന ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ത് ത​ട​യു​ന്ന​തി​ന് പ​ക​രം ചി​രി​ക്കു​ക​യും മ​റ്റും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശം ആ​യു​ധ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.