ഫറോ ദ്വീപുകളിൽ പരമ്പരാഗതമായി നടക്കുന്ന തിമിംഗല നായാട്ട് ഇത്തവണയും വലിയ രാജ്യാന്തര പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എഴുന്നൂറിലധികം പൈലറ്റ് തിമിംഗലങ്ങളും ഡോൾഫിനുകളുമാണ് ഇവിടെ ക്രൂരമായി കൊന്നൊടുക്കപ്പെട്ടത്.
സമുദ്രജലം ചോരയാൽ ചുവന്നുതുടുത്ത തീരങ്ങളിൽ നൂറുകണക്കിന് ജീവികൾ ചത്തുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആഗോള മൃഗസംരക്ഷണ സംഘടനകൾ കടുത്ത അമർഷം രേഖപ്പെടുത്തി.
ഇത് തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും, പ്രദേശവാസികൾക്ക് ആവശ്യമായ ഭക്ഷണം കണ്ടെത്താനുള്ള മാർഗമാണിതെന്നുമാണ് വേട്ടയെ അനുകൂലിക്കുന്നവരുടെ വാദം.
എന്നാൽ, തിമിംഗലങ്ങളും ഡോൾഫിനുകളും മനുഷ്യരെപ്പോലെ തന്നെ വേദനയും ഭയവും തിരിച്ചറിയുന്ന ഉയർന്ന ബുദ്ധശക്തിയുള്ള ജീവികളാണെന്നും, അതിനാൽ ഇത്തരം ക്രൂരതകളെ സംസ്കാരത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു.
ജീവനോടെയുള്ള മൃഗങ്ങളുടെ ശ്വാസദ്വാരങ്ങളിലേക്ക് ഇരുമ്പ് കൊളുത്തുകൾ ഇറക്കി നട്ടെല്ല് മുറിക്കുന്ന ഈ പ്രാകൃത രീതി ലോകത്തിന് തന്നെ നാണക്കേടാണെന്നും ഫറോ ദ്വീപ് ഭരണകൂടം ഈ കൂട്ടക്കൊല ഉടനടി നിരോധിക്കണമെന്നും രാജ്യാന്തര സംഘടനയായ പെറ്റ ആവശ്യപ്പെട്ടു.
പരമ്പരാഗത ആചാരങ്ങൾ മുറുകെ പിടിക്കുന്നവരും ആധുനിക മൃഗക്ഷേമ മാനദണ്ഡങ്ങൾക്കായി വാദിക്കുന്നവരും തമ്മിലുള്ള വലിയൊരു രാജ്യാന്തര തർക്കത്തിനാണ് ഈ പ്രദേശം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
Hundreds of pilot whales have been slaughtered in the Faroe Islands with the coast of the North Atlantic archipelago turned crimson red this week.
— Mr Pål Christiansen (@TheNorskaPaul) June 3, 2026
The 'grindadrap', or 'grind', is a Viking tradition where pilot whales & dolphins are encircled, driven into shallow waters with… pic.twitter.com/SJ2BgMphfG

Tags : FaroeIslands MarineLife Grindadrap DolphinSlaughter WhaleHunt