x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഞാനൊരു സ്ത്രീയാണ്!"; റോങ് സൈഡിലൂടെ വണ്ടിയോടിച്ച് ട്രാഫിക് ബ്ലോക്കുണ്ടാക്കിയ യുവതിയുടെ 'ന്യായം'


Published: June 9, 2026 08:54 PM IST | Updated: June 9, 2026 08:54 PM IST

ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ തെ​റ്റാ​യ ദി​ശ​യി​ൽ കാ​റോ​ടി​ച്ച് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. വ​ൺ​വേ റോ​ഡി​ൽ ഒ​രു ട്ര​ക്കി​ന് മു​ന്നി​ലാ​യി കാ​ർ നി​ർ​ത്തി​യി​ട്ട​തോ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി അ​തി​ന് ത​യ്യാ​റാ​കാ​തെ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്.

താ​ൻ ഒ​രു സ്ത്രീ​യാ​ണെ​ന്ന ആ​നു​കൂ​ല്യം മു​ത​ലെ​ടു​ത്താ​ണ് യു​വ​തി തെ​റ്റ് തി​രു​ത്താ​ൻ മ​ടി​ച്ച​തെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വ്യ​ക്തി ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ യു​വ​തി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നൊ​പ്പം റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും, സ്ത്രീ ​എ​ന്ന പ​ദ​വി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മ​റ​യ്ക്കാ​നു​ള്ള ആ​യു​ധ​മാ​ക്ക​രു​തെ​ന്നും പ​ല​രും കു​റി​ച്ചു.

ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തെ​യും ജ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, റോ​ഡു​ക​ളി​ലെ ഭൂ​രി​ഭാ​ഗം നി​യ​മ​ലം​ഘ​ന​ങ്ങ​ളും പു​രു​ഷ​ന്മാ​ർ വ​രു​ത്തു​ന്ന​താ​ണെ​ന്നും, എ​ന്നാ​ൽ ഒ​രു സ്ത്രീ​ക്ക് വീ​ഴ്ച പ​റ്റു​മ്പോ​ൾ മാ​ത്രം അ​തി​നെ പൊ​തു​വ​ൽ​ക്ക​രി​ച്ച് സ്ത്രീ​സ​മൂ​ഹ​ത്തെ ഒ​ന്ന​ട​ങ്കം അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മു​ള്ള മ​റു​വാ​ദ​ങ്ങ​ളും ഈ ​സം​ഭ​വ​ത്തെ​ച്ചൊ​ല്ലി ഉ​യ​രു​ന്നു​ണ്ട്.

ഈ ​സം​ഭ​വം ഡ​ൽ​ഹി​യി​ൽ എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ചോ, യു​വ​തി​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

 

Tags : DelhiTraffic ViralVideo RoadRageDelhi DelhiDiaries TrendingNow

Recent News

Corehub Up