x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ട​യ​ർ പൊ​ട്ടി; സെ​പെ​ഹ്‌​റാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം മ​ഷാ​ദി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു


Published: September 16, 2026 04:17 PM IST | Updated: September 16, 2026 04:17 PM IST

ഇ​റാ​നി​ൽ പ​റ​ന്നു​യ​ർ​ന്ന് തൊ​ട്ട​ടു​ത്ത നി​മി​ഷം സാ​ങ്കേ​തി​ക ത​ക​രാ​ർ നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് സെ​പെ​ഹ്‌​റാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി.

മ​ഷാ​ദി​ൽ നി​ന്ന് കെ​ർ​മാ​ൻ​ഷാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ന്‍റെ ട​യ​ർ ത​ക​രു​ക​യും എ​ഞ്ചി​നി​ൽ ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്.

തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലു​ട​നീ​ളം ശ​ക്ത​മാ​യ വി​റ​യ​ലു​ണ്ടാ​കു​ക​യും ക്യാ​ബി​ന്‍റെ സീ​ലിം​ഗ് പാ​ന​ലു​ക​ൾ അ​ഴി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. ഭ​യ​ന്നു​പോ​യ യാ​ത്ര​ക്കാ​ർ സീ​റ്റു​ക​ളി​ൽ മു​റു​കെ പി​ടി​ച്ച് പ്രാ​ർ​ത്ഥി​ക്കു​ന്ന​തും നി​ല​വി​ളി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

എ​ങ്കി​ലും പൈ​ല​റ്റി​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വി​മാ​നം മ​ഷാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​നാ​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

യാ​ത്ര​ക്കാ​രെ പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​റാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags : Boeing737  EmergencyLanding IranFlight  AviationNews  SepehranAirlines

Recent News

Corehub Up