x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ർ​ദി​ക്കി​നെ കാ​ണാ​ൻ ആ​രാ​ധ​ക​ൻ കാ​ൽ​ന​ട​യാ​യി താ​ണ്ടി​യ​ത് 2,390 കി​ലോ​മീ​റ്റ​ർ


Published: October 20, 2026 02:04 PM IST | Updated: October 20, 2026 02:04 PM IST

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​രാ​ധ​ന മൂ​ലം ഒ​രു യു​വ ആ​രാ​ധ​ക​ൻ കാ​ൽ​ന​ട​യാ​യി പി​ന്നി​ട്ട​ത് അ​തി​ശ​യി​പ്പി​ക്കു​ന്ന ദൂ​രം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ച് മും​ബൈ​യും ക​ട​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ര​വി കു​മാ​ർ റാ​വ​ത്ത് എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ ഇ​ഷ്ട താ​ര​ത്തെ നേ​രി​ൽ കാ​ണാ​ൻ ഏ​ക​ദേ​ശം 2,390 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​ൽ​ന​ട​യാ​യി എ​ത്തി​യ​ത്.

ആ​ദ്യം ല​ക്നോ​വി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് 1,400 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്നാ​ണ് ര​വി എ​ത്തി​യ​ത്. പി​ന്നീ​ട് ഹാ​ർ​ദി​ക് പാ​ണ്ഡ്യ ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സി​ലേ​ക്ക് മാ​റി​യെ​ന്ന​റി​ഞ്ഞ​തോ​ടെ, ത​ന്‍റെ യാ​ത്ര അ​വി​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

ബം​ഗ​ളൂ​രു ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും 990 കി​ലോ​മീ​റ്റ​റോ​ളം കൂ​ടി അ​ദ്ദേ​ഹം കാ​ൽ​ന​ട​യാ​ത്ര തു​ട​ർ​ന്നു. ഒ​ടു​വി​ൽ മാ​സ​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടി​നൊ​ടു​വി​ൽ ര​വി ത​ന്‍റെ പ്രി​യ ക്രി​ക്ക​റ്റ് താ​ര​ത്തെ നേ​രി​ൽ ക​ണ്ടു​മു​ട്ടു​ക​യും ചെ​യ്തു.

ഈ ​അ​പൂ​ർ​വ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ന്നെ കാ​ണാ​ൻ ഇ​ത്ര​യ​ധി​കം ദൂ​രം ക​ഷ്ട​പ്പെ​ട്ട് എ​ത്തി​യ ആ​രാ​ധ​ക​നെ ഹാ​ർ​ദി​ക് സ്നേ​ഹ​ത്തോ​ടെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്.

മാ​ത്ര​മ​ല്ല, സു​ദീ​ർ​ഘ​മാ​യ ഈ ​കാ​ൽ​ന​ട​യാ​ത്ര കാ​ര​ണം അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​ന് മ​ട​ങ്ങി​പ്പോ​കാ​ൻ സ്വ​ന്തം മാ​നേ​ജ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്രാ ടി​ക്ക​റ്റ് ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​നും താ​രം മ​റ​ന്നി​ല്ല.

"എ​ന്തെ​ങ്കി​ലും വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ പ​റ​ഞ്ഞോ​ളൂ" എ​ന്ന് സ്നേ​ഹ​ത്തോ​ടെ ചോ​ദി​ച്ച് ര​വി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി​യ ഹാ​ർ​ദി​ക്കി​ന്‍റെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന് വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് കാ​യി​ക​ലോ​ക​ത്തു​നി​ന്നും ആ​രാ​ധ​ക​രി​ൽ നി​ന്നും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Tags : HardikPandya CricketFans IncredibleJourney FanLove TeamIndia

Recent News

Corehub Up