x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​നെ ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ചു; ഭാ​ര്യ റോ​ഡി​ൽ വീ​ണി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ ഭ​ർ​ത്താ​വ് ക​ട​ന്നു​ക​ള​ഞ്ഞു!


Published: October 20, 2026 01:10 PM IST | Updated: October 20, 2026 01:10 PM IST

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ധം​സിം​ഗ് ന​ഗ​ർ ജി​ല്ല​യി​ലെ രു​ദ്ര​പൂ​രി​ല്‍ നി​ന്നു​ള്ള ഒ​രു ഞെ​ട്ടി​ക്കു​ന്ന വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ത്രി​ശൂ​ല്‍ ചൗ​ക്കി​ല്‍ വെ​ച്ച് ട്രാ​ഫി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​വ​രും പൊ​ലി​സ് പി​ടി​യി​ലാ​കാ​തി​രി​ക്കാ​ന്‍ ന​ഗ​ര​ത്തി​ലൂ​ടെ പാ​യു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. പൊ​ലി​സ് കൈ​കാ​ണി​ച്ച ഉ​ട​ന്‍ ത​ന്നെ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന് ത​ല​യൂ​രാ​ന്‍ ഒ​രു യാ​ത്രി​ക​ൻ ത​ന്‍റെ ബൈ​ക്ക് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു പാ​യു​ക​യാ​യി​രു​ന്നു.

ഈ ​പെ​ട്ടെ​ന്നു​ള്ള വെ​ട്ടി​ത്തി​രി​യ​ലി​ല്‍ പി​ന്നി​ലി​രു​ന്ന ഭാ​ര്യ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വീ​ണു​കി​ട​ക്കു​ന്ന ഭാ​ര്യ​യെ തി​രി​ഞ്ഞു നോ​ക്കാ​ന്‍ പോ​ലും നി​ല്‍​ക്കാ​തെ ആ ​വ്യ​ക്തി വ​ണ്ടി​യു​മാ​യി അ​വി​ടെ നി​ന്നും വേ​ഗ​ത്തി​ല്‍ ര​ക്ഷ​പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ത് ക​ണ്ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ ഓ​ടി​യെ​ത്തി യു​വ​തി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​ന​ൽ​കി. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നാ​ട്ടു​കാ​ർ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് പൊ​ലി​സ് യു​വ​തി​യെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചു. ത​നി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് യു​വ​തി പൊ​ലി​സി​നോ​ട് വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് ഉ​ചി​ത​മാ​യ കൗ​ൺ​സി​ലിം​ഗ് ന​ൽ​കി പൊ​ലി​സ് ഇ​വ​രെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഗ​താ​ഗ​ത പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് എ​ത്ര​ത്തോ​ളം ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം.

 

Tags : RudrapurNews #ViralVideo TrafficViolation RoadSafety UttarakhandPolice

Recent News

Corehub Up