ഒരു ആഡംബര ഹൈ-സെക്യൂരിറ്റി കാറിന്റെ അലാറം ശബ്ദത്തിനൊത്ത് നൃത്തം ചെയ്യുന്ന ആറുവയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.
കാറിൽ തൊട്ടയുടൻ അപ്രതീക്ഷിതമായി ഉയർന്ന സുരക്ഷാ അലാറം കേട്ട് ആ ശബ്ദത്തെ ഒരു സംഗീതമായി കണ്ട് അവൾ മനോഹരമായി ചുവടുവെക്കാൻ തുടങ്ങി.
ഭയന്നുപോകേണ്ട ഒരു സാഹചര്യത്തെ വളരെ ലളിതമായി നൃത്തത്തിലൂടെ നേരിട്ട ഈ കൊച്ചുമിടുക്കിയുടെ ദൃശ്യങ്ങൾ ഇതിനകം തന്നെ നിരവധി ആളുകളുടെ മനസുകീഴടക്കിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇപ്പോൾ ട്രെൻഡായി മാറികയും, ഈ വീഡിയോ അനുകരിച്ചും പ്രതികരിച്ചും നിരവധിപേർ രംഗത്തെത്തുകയും ചെയ്തു.
Tags : ViralVideo Heartwarming TrendingNow CuteAlert WholesomeContent