ഇന്ത്യൻ റെയിൽവേയിലെ ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, യാത്രക്കാരുടെ മാതൃകാപരമായ പൗരബോധം വെളിപ്പെടുത്തുന്ന ഒരു യാത്രാദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊൽക്കത്ത–സൈരംഗ് എക്സ്പ്രസ് ട്രെയിനിലെ ഒരു സ്ലീപ്പർ കോച്ചിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശുചീകരണ ജീവനക്കാരുടെയും സഹായമില്ലാതെ, യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ കമ്പാർട്ട്മെന്റ് വൃത്തിയായി സൂക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
മിസോറാമിൽ നിന്നുള്ള ഈ യാത്രക്കാർ തങ്ങൾ ഉപയോഗിച്ച ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ട്രെയിനിന്റെ തറയിലോ സീറ്റിനടിയിലോ വലിച്ചെറിയുന്നതിന് പകരം, സ്വന്തമായി കൊണ്ടുവന്ന കവറുകളിൽ ശേഖരിച്ചുവെച്ച് കൃത്യമായി സംസ്കരിക്കുകയായിരുന്നു.
തറയിൽ ഒരു ചെറിയ കടലാസ് പോലും വീഴാതെ സൂക്ഷിച്ച ഇവരുടെ അച്ചടക്കത്തെയും ഉയർന്ന സംസ്കാരത്തെയും പ്രശംസിച്ചുകൊണ്ട് എണ്ണമറ്റ ആളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.
പൊതുഇടങ്ങളെ സ്വന്തം വീടുപോലെ കണ്ട് സംരക്ഷിക്കുന്ന മിസോറാം ജനതയുടെ ഈ ശീലം രാജ്യത്തിന് വലിയൊരു മാതൃകയാണെന്ന് പലരും കുറിച്ചു.
This is the same Indian Railways, but the people of Mizoram know how to keep it clean and beautiful. pic.twitter.com/8VjnZfdf2N
— Tehxi (@yajnshri) July 16, 2026
Tags : TrendingNow ViralVideo FaithInHumanity HeartWarming PositiveVibesOnly