x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളി​ക്ക​ത്തി പൊ​ലീ​സ് ന​ട​പ​ടി: പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ൽ നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ളും ന​മ്പ​ർ പ്ലേ​റ്റു​ക​ളും ബു​ൾ​ഡോ​സ​ർ ക​യ​റ്റി ത​ക​ർ​ത്തു


Published: August 29, 2026 12:44 PM IST | Updated: August 29, 2026 12:44 PM IST

പിം​പ്രി-​ചി​ഞ്ച്‌​വാ​ഡ് ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ട്രാ​ഫി​ക് പൊ​ലീ​സി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി. ന​ഗ​ര​വാ​സി​ക​ളു​ടെ സ്വൈ​ര്യം കെ​ടു​ത്തു​ന്ന രീ​തി​യി​ൽ അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന സൈ​ല​ൻ​സ​റു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് മു​ത​ൽ ആ​റ് മാ​സ​ത്തി​നി​ട​യി​ൽ ന​ഗ​ര​ത്തി​ലെ 13 ട്രാ​ഫി​ക് ഡി​വി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​ച്ചെ​ടു​ക്ക​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​ലി​യ ശ​ബ്ദ​വും ബ​ഹ​ള​വും സൃ​ഷ്ടി​ക്കു​ന്ന സൈ​ല​ൻ​സ​റു​ക​ൾ ന​ഗ​ര​വാ​സി​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ, വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട​ത്. പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ 569 നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ളും 2,566 ന​മ്പ​ർ പ്ലേ​റ്റു​ക​ളു​മാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ പി​ന്നീ​ട് സം​ഘ​വി​യി​ൽ വെ​ച്ച് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു ക​ള​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് ട്രാ​ഫി​ക് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി​ക്രാ​ന്ത് ദേ​ശ്മു​ഖ് വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത വാ​ഹ​ന രൂ​പ​മാ​റ്റ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. എ​ന്നി​രു​ന്നാ​ലും, പൊ​ലീ​സ് നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ ശ​ല്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags : PimpriChinchwad TrafficPolice RoadSafety VehicleModification NoisePollution

Recent News

Corehub Up