x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ്പൂ​രി​ൽ ഭ​ക്തി​ഗാ​നം വെ​ച്ച​തി​ന് പൂ​ജാ​രി​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ


Published: September 28, 2026 03:09 PM IST | Updated: September 28, 2026 03:09 PM IST

ജ​യ്പൂ​രി​ലെ നി​വാ​രു റോ​ഡി​ലു​ള്ള ഗ​ണേ​ഷ് ന​ഗ​ർ മെ​യി​നി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഭ​ക്തി​ഗാ​നം ഉ​റ​ക്കെ വെ​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വെ​ച്ച് പൂ​ജാ​രി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ന​ട​ന്ന അ​ക്ര​മ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​യു​ക​യും പി​ന്നീ​ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രി​ക​യും ചെ​യ്തു.

പാ​ട്ടി​ന്‍റെ ശ​ബ്ദം കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ലെ യു​വാ​വ് ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജാ​രി പ​ണ്ഡി​റ്റ് രാ​മ​കൃ​ഷ്ണ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് പൂ​ജാ​രി​യെ നി​ല​ത്തേ​ക്ക് ത​ള്ളി​വി​ട്ട് വ​സ്ത്ര​ങ്ങ​ൾ കീ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ട​യി​ൽ ഒ​രു സ്ത്രീ ​ഇ​ട​പെ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മം തു​ട​രു​ക​യും പി​ന്നീ​ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യാ​ണ് പൂ​ജാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പൂ​ജാ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ധാ​നി പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും അ​യ​ൽ​വാ​സി​ക​ളാ​യ ഹ​രീ​ഷ് ച​തു​ർ​വേ​ദി, ദേ​വാം​ശ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കേ​സി​ൽ റി​തു എ​ന്ന മ​റ്റൊ​രു വ്യ​ക്തി​ക്കെ​തി​രെ​യും പൂ​ജാ​രി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ക്ര​മം ന​ട​ത്തി​യ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പൂ​ജാ​രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ർ​ധാ​നി പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി. വി​ഷ​യം കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ച് ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : JaipurNews JaipurTempleIncident RajasthanNews CrimeNews BreakingNews

Recent News

Corehub Up