x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈക്ക് കിട്ടി, പക്ഷേ പൈസ പോയി; റോൾസ് റോയ്സിലെ ചായക്കച്ചവടത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്


Published: April 17, 2026 07:33 PM IST | Updated: April 17, 2026 07:33 PM IST

സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നത് വലിയൊരു നേട്ടമായി കാണുന്ന കാലമാണിത്. എന്നാൽ കോടിക്കണക്കിന് കാഴ്ചക്കാരെ നേടുന്ന എല്ലാ ആശയങ്ങളും സാമ്പത്തികമായി വിജയിക്കണമെന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ക്രിയേറ്ററായ 'ഡീലക്സ്ഭയ്യാജി'.

ആഡംബരത്തിന്‍റെ പ്രതീകമായ റോൾസ് റോയ്സ് കാറിനെ ഒരു വഴിയോര ചായക്കടയാക്കി മാറ്റിയ അദ്ദേഹത്തിന്‍റെ വേറിട്ട പരീക്ഷണം ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

ഒരു ലക്ഷം രൂപയോളം ചിലവാക്കി വാടകയ്ക്കെടുത്ത റോൾസ് റോയ്സിൽ കുങ്കുമപ്പൂവ് ചേർത്ത ചായ വിളമ്പിയാണ് ഈ യുവാവ് ജനശ്രദ്ധ ആകർഷിച്ചത്.

"റോൾസ് റോയ്സിൽ ഇരുന്നൊരു ചായ കുടിച്ചാലോ?" എന്ന ചോദ്യം കേട്ടതോടെ കൗതുകംകൊണ്ട് ജനങ്ങൾ കൂട്ടമായി എത്തിത്തുടങ്ങി. വെറുമൊരു ചായ കുടിക്കുക എന്നതിലുപരി, സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു ആഡംബര വാഹനത്തിനുള്ളിൽ ഇരിക്കാനും അതിൽ യാത്ര ചെയ്യാനുമുള്ള അവസരമാണ് 300 രൂപയ്ക്ക് അദ്ദേഹം ഒരുക്കിയത്.

റോഡരികിലെ ആ ചായക്കടയിൽ ആഡംബര കാറും കുടകളും വിദേശി ശൈലിയിലുള്ള ഒരുക്കങ്ങളും കണ്ടതോടെ വീഡിയോകൾ പകർത്തി പങ്കുവെക്കാൻ ആളുകൾ മത്സരിച്ചു. ഫലമോ, നിമിഷങ്ങൾക്കുള്ളിൽ ആ വീഡിയോ 23 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേർന്നു.

എന്നാൽ ഈ പ്രശസ്തിക്കിടയിലും തന്‍റെ സംരംഭം സാമ്പത്തികമായി പരാജയപ്പെട്ടുവെന്ന സത്യം അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞു. കാർ വാടകയ്ക്കും മറ്റ് സജ്ജീകരണങ്ങൾക്കുമായി ഏകദേശം 1.08 ലക്ഷം രൂപ ചിലവായപ്പോൾ, ചായ വിൽപ്പനയിലൂടെ ലഭിച്ചത് 88,400 രൂപ മാത്രമാണ്.

അതായത്, ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഈ വൈറൽ പരീക്ഷണത്തിലൂടെ അദ്ദേഹത്തിന് ഉണ്ടായത്. എങ്കിലും തന്‍റെ പരാജയത്തെ മറച്ചുവെക്കാതെ കൃത്യമായ കണക്കുകൾ സഹിതം ജനങ്ങളോട് പങ്കുവെച്ച ഇദ്ദേഹത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വ്യൂസ് നേടുക എന്നതിനപ്പുറം ബിസിനസ് രംഗത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി ബോധ്യപ്പെടുത്താൻ ഇദ്ദേഹത്തിന് സാധിച്ചു. ആഡംബരവും ക്രിയേറ്റിവിറ്റിയും ഒന്നുചേർന്ന ഈ സാഹസം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും, ധീരമായ ഒരു പരീക്ഷണം എന്ന നിലയിൽ പ്രശംസ ഏറ്റുവാങ്ങുകയാണ്.

Tags : ViralNews TrendingNow SocialExperiment Deluxebhaiyaji RollsRoyceChai

Recent News

Corehub Up