x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇത് വിനോദമല്ല, ശുദ്ധ അസംബന്ധം; യുവാക്കളുടെ ക്രൂരവിനോദത്തിൽ നടുങ്ങി സോഷ്യൽ മീഡിയ


Published: March 5, 2026 09:18 PM IST | Updated: March 5, 2026 09:18 PM IST

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ല​പ്പോ​ഴും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ ചി​ല​പ്പോ​ഴെ​ങ്കി​ലും അ​വ കാ​ണു​ന്ന​വ​രു​ടെ ര​ക്തം തി​ള​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്രൂ​ര​ത​ക​ളോ വി​വേ​ക​ശൂ​ന്യ​മാ​യ പ്ര​വ​ർ​ത്തി​ക​ളോ ആ​യി മാ​റാ​റു​മു​ണ്ട്.

അ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യെ ഒ​ന്ന​ട​ങ്കം പ്ര​കോ​പി​പ്പി​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി പോ​കു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ ന​ടു​റോ​ഡി​ൽ സി​മ​ന്‍റ് പൊ​ടി പ​റ​ത്തി​ക്കൊ​ണ്ട് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

സ്വ​ന്തം ആ​ന​ന്ദ​ത്തി​നാ​യി മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന ഇ​വ​രു​ടെ പ്ര​വ​ർ​ത്തി 'സീ​റോ സി​വി​ക് സെ​ൻ​സ്' അ​ഥ​വാ സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ അ​ഭാ​വ​മാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്. ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഈ ​യു​വാ​ക്ക​ളു​ടെ യാ​ത്ര.

ബൈ​ക്ക് ഓ​ടി​ച്ചു കൊ​ണ്ടി​രി​ക്കെ സി​മ​ന്‍റ് ചാ​ക്ക് പൊ​ട്ടി​ച്ച് റോ​ഡി​ലു​ട​നീ​ളം അ​ത് വി​ത​റു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ ​പ്ര​ദേ​ശം മു​ഴു​വ​ൻ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സി​മ​ന്‍റ് പൊ​ടി കൊ​ണ്ട് നി​റ​യു​ക​യും പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

വാ​യു മ​ലി​നീ​ക​ര​ണം രാ​ജ്യ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് മ​നഃ​പൂ​ർ​വ്വം ഇ​ത്ര​യ​ധി​കം പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തു​ന്ന​ത് അ​ങ്ങേ​യ​റ്റം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ്.

റോ​ഡി​ലൂ​ടെ പോ​കു​ന്ന മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ൽ ഈ ​സി​മ​ന്‍റ് പൊ​ടി വീ​ണാ​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഭ​യാ​ന​ക​മാ​യി​രി​ക്കും. കാ​ഴ്ച മ​ങ്ങു​ന്ന​തി​ലൂ​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നും ഇ​ത് കാ​ര​ണ​മാ​യേ​ക്കാം.

കൂ​ടാ​തെ സി​മ​ന്‍റ് പൊ​ടി ശ്വ​സി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ 14 ​സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്ക് ലൈ​സ​ൻ​സും വാ​ഹ​ന​വും ന​ൽ​കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

Tags : ViralVideo TrendingNews SocialMediaOutrage ShockingVideo InternetFury

Recent News

Corehub Up