x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ മി​ണ്ടാ​തി​രു​ന്നോ​ണം!"; ട്രെ​യി​ൻ യാ​ത്ര​യി​ലെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം


Published: October 8, 2026 03:56 PM IST | Updated: October 8, 2026 03:56 PM IST

രാ​ത്രി​കാ​ല ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ സ​ഹ​യാ​ത്ര​ക്കാ​രു​ടെ അ​നാ​വ​ശ്യ ബ​ഹ​ളം കാ​ര​ണം ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഒ​രു യാ​ത്രി​ക രം​ഗ​ത്തെ​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യൊ​രു ച​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

ല​ക്നോ​വി​ൽ നി​ന്ന് ആ​ന​ന്ദ് വി​ഹാ​റി​ലേ​ക്ക് സ​ദ്ഭാ​വ​ന എ​ക്സ്പ്ര​സി​ലെ എ​സി സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചി​ൽ സ​ഞ്ച​രി​ച്ച പൂ​ജ എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്ക് നേ​രി​ട്ട മോ​ശം അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

ഷാ​ജ​ഹാ​ൻ​പൂ​രി​ൽ നി​ന്ന് രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ട്രെ​യി​നി​ൽ ക​യ​റി​യ ഒ​രു കു​ടും​ബം പു​ല​ർ​ച്ചെ ഒ​രു മ​ണി ക​ഴി​ഞ്ഞി​ട്ടും വ​ലി​യ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

നോ​യി​സ് കാ​ൻ​സ​ലേ​ഷ​ൻ ഇ​യ​ർ​ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​പോ​ലും ശ​ബ്ദം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ, മ​റ്റു​ള്ള​വ​ർ​ക്ക് ഉ​റ​ങ്ങാ​ൻ സൗ​ക​ര്യ​മാ​യി ശ​ബ്ദം കു​റ​ച്ച് സം​സാ​രി​ക്കാ​മോ എ​ന്ന് പൂ​ജ ഇ​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​അ​ഭ്യ​ർ​ഥ​ന​യോ​ട് വ​ള​രെ മോ​ശ​മാ​യാ​ണ് ആ ​കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​യാ​ൾ പ്ര​തി​ക​രി​ച്ച​ത്. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ത​ങ്ങ​ൾ ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​തി​നാ​ൽ സം​സാ​രി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു അ​യാ​ളു​ടെ നി​ല​പാ​ട്.

താ​ൻ സം​സാ​രി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും ശ​ബ്ദം അ​ൽ​പ്പം കു​റ​യ്ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും പൂ​ജ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും, ത​ങ്ങ​ൾ കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രെ​പ്പോ​ലെ മി​ണ്ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ് അ​യാ​ൾ പ​രി​ഹ​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യ ലി​വിം​ഗ് റൂ​മു​ക​ള​ല്ലെ​ന്നും രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രു​ടെ ഉ​റ​ക്ക​ത്തി​ന് വി​ല ക​ൽ​പ്പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി എ​ക്സി​ൽ കു​റി​ച്ച കു​റി​പ്പ് വ​ള​രെ പെ​ട്ടെ​ന്നാ​ണ് ശ്ര​ദ്ധ​നേ​ടി​യ​ത്.

ഇ​തോ​ടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ലെ അ​ടി​സ്ഥാ​ന​പ​ര​മാ​യ യാ​ത്ര​മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​യി. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ഹ​യാ​ത്ര​ക്കാ​രു​മാ​യി അ​നാ​വ​ശ്യ ത​ർ​ക്ക​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​തെ റെ​യി​ൽ​വേ​യു​ടെ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

രാ​ത്രി 10 മ​ണി​ക്ക് ശേ​ഷം കോ​ച്ചു​ക​ളി​ൽ ലൈ​റ്റു​ക​ൾ അ​ണ​യ്ക്ക​ണ​മെ​ന്നും ഉ​റ​ക്ക​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന രീ​തി​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കാ​നോ വ​ലി​യ ശ​ബ്ദ​ത്തി​ൽ പാ​ട്ടു​ക​ൾ വെ​ക്കാ​നോ പാ​ടി​ല്ലെ​ന്നു​മാ​ണ് റെ​യി​ൽ​വേ ച​ട്ടം.

ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​മ്പോ​ൾ 139 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റി​ലോ 'റെ​യി​ൽ മ​ദ​ദ്' ആ​പ്പ് വ​ഴി​യോ പ​രാ​തി ന​ൽ​കി​യാ​ൽ ടി​ടി​ഇ​യോ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രോ ഉ​ട​ന​ടി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : IndianRailways SadbhavanaExpress TrainTravel RailMadad PassengerSafety

Recent News

Corehub Up