നേപ്പാളിന് ഏകദിന പദവി
Saturday, March 17, 2018 1:20 AM IST
ഹരാരെ: നേപ്പാളിന് ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള യോഗ്യത. ആദ്യമായാണ് നേപ്പാളിന് ഏകദിന പദവി ലഭിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫിൽ പാപ്പുവ ന്യൂ ഗിനിയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് നേപ്പാളിന് ഏകദിന പദവി ലഭിച്ചത്. തോൽവിയോടെ പപ്പുവ ന്യൂ ഗിനിയുടെ ഏകദിന പദവി നഷ്ടമാക്കി.