യുവതി അറസ്റ്റിൽ
Tuesday, July 26, 2016 3:53 PM IST
തൃശൂർ: തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയായ യുവതിയെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ വാളകം മെക്കാടുംപാറ വാഴക്കാലയിൽ സുജ(41)യെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന എൽപി സ്ക്വാഡ് അംഗങ്ങളായ സിപിഒ സാജ്, സിപിഒ പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.