കൊച്ചി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസും (കുഫോസ്) ലക്നോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ‘നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ്’ (എൻബിഎഫ്ജിആർ)ഉം ധാരണാപത്രത്തിൽ ഒപ്പിട്ടു.

അക്കാദമിക് ഗവേഷണ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാനാണ് ഇരു സ്‌ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയത്.