തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് നബി ദിനം പ്രമാണിച്ചുള്ള അവധി ഈ മാസം 12ന് ആയിരിക്കുമെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ ഏകോപനസമിതി അറിയിച്ചു. സംസ്‌ഥാന ഗവൺമെന്റ് ഓഫീസുകൾക്കും അതേ ദിവസമാണ് അവധി.