കോൺഗ്രസ്-എസ്പി സഖ്യത്തിനു പൂർണ പിന്തുണ: മമത
Saturday, January 21, 2017 2:31 PM IST
കോൽക്കത്ത: ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്പി 298 സീറ്റിലും കോൺഗ്രസ് 105 സീറ്റിലുമാണു മത്സരിക്കുക.പാർട്ടിയിൽ മുമ്പ് ഭിന്നത രൂക്ഷമായിരുന്ന ഘട്ടത്തിൽ അഖിലേഷിനു മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു.