ദുബായി: തലസ്‌ഥാനമായ ടെഹ്റാനിലും ഇതര നഗരങ്ങളിലും ബോംബാക്രമണത്തിനു സുന്നികൾ തയാറാക്കിയ പദ്ധതി പൊളിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഷിയാ ഭൂരിപക്ഷ രാജ്യമാണ് ഇറാൻ. ഏതാനും ഭീകരരെ അറസ്റ്റു ചെയ്തെന്നും ഇവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെന്നും ഇറാൻ സ്റ്റേറ്റ് വാർത്താ ഏജൻസി ഇർനാ അറിയിച്ചു.