നൈജറിൽ വനിതാ ചാവേറുകളുടെ ആക്രമണത്തിൽ പത്തു മരണം
Wednesday, June 6, 2018 12:48 AM IST
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഡിഫാ നഗരത്തിലെ മുസ്ലിം പള്ളിയിൽ മൂന്നു വനിതാ ചാവേറുകൾ നടത്തിയ ആക്രമണത്തിൽ പത്തു പേർ മരിച്ചു. ഛാഡ് തടാകത്തിനു സമീപമാണു ഡിഫാ നഗരം. ഈ മേഖലയിൽ ബോക്കോ ഹറം ഭീകരർക്ക് ഏറെ സ്വാധീനമുണ്ട്.