മുംബൈ: ജിഎസ്എം മൊബൈല്‍ ഉപയോക്താക്കള്‍ക്കു റിലയന്‍സ് കമ്യൂണിക്കേഷന്‍ പ്രീപെയ്ഡ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്ളാന്‍ നല്‍കും. 16 രൂപയ്ക്ക് ഒരുമാസം ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഒരുമാസം കഴിഞ്ഞാലും അണ്‍സബ്സ്ക്രൈബ് ചെയ്യുന്നതുവരെ പ്ളാന്‍ തനിയെ പുതുക്കിക്കൊണ്ടിരിക്കും.