ഇൻഡോർ: പതഞ്ജലി വസ്ത്രനിർമാണ രംഗത്തേക്കും. ബാബാ രാംദേവാണ് ഇക്കാര്യം അറിയിച്ചത്. വളർച്ച അടുത്ത വർഷം 200 ശതമാനമാക്കി ഉയർത്താനാണ് കമ്പനിയുടെ ശ്രമം. കുർത്ത–പൈജാമ, ജീൻസ് തുടങ്ങിയ നിർമിക്കാനാണ് പ്രാരംഭ ശ്രമം. ഇന്ത്യ ആഗോള ഉത്പാദക രാജ്യമായി മാറുമ്പോൾ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാനാകും. ഇതാണ് പതഞ്ജലിയുടെ ലക്ഷ്യമെന്നും ബാബാ രാംദേവ് പറഞ്ഞു.