റബർവില 130 രൂപയായി
Wednesday, July 12, 2017 11:37 AM IST
കോട്ടയം: റബർ ആഭ്യന്തര വിലയിൽ ഉണർവ്. ആർഎസ്എസ് നാല് ഗ്രേഡിന് 130, അഞ്ചാം ഗ്രേഡിന് 128 എന്നീ നിരക്കിൽ വില ഉയർന്നു. ലാറ്റക്സ്, ഒട്ടുപാൽ വിലയും കൂടി. മഴ ശക്തമായി ഉത്പാദനം നിലച്ചതാണു വില മെച്ചപ്പെടാൻ കാരണമായത്. വിദേശത്തു ബാങ്കോക്ക് നിരക്ക് കിലോഗ്രാമിനു 110 രൂപയായി താഴ്ന്നു.