ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ഫുട്ബോളില്‍ ഇന്ത്യയെ ദക്ഷിണകൊറിയ മറുപടിയില്ലാത്ത പത്തു ഗോളുകള്‍ക്കു തകര്‍ത്തു. ആദ്യ മത്സരത്തില്‍ മാലദ്വീപിനെ 15-0ന് കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ ശക്തരായ കൊറിയക്കെതിരെ ഒന്നും ചെയ്യാനാകാതെ കീഴടങ്ങുകയായിരുന്നു. കൊറിയയുടെ രണ്ടു താരങ്ങളാണ് ഹാട്രിക് നേടിയത്. യോ യംഗ് നാലും ഗിയോണ്‍ ഗാ ഉള്‍ മൂന്നും ഗോള്‍ സ്വന്തമാക്കി.