മ്യൂണിക്: ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് എതിര്‍ ഗോള്‍ വല നിറയ്ക്കുന്നത് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ചിരവൈരികളായ ബറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി.

ഇരട്ടഗോള്‍ നേടിയ തോമസ് മ്യൂളര്‍ക്കു (26, 35 പെനാല്‍റ്റി) പുറമേ റോബര്‍ട്ടോ ലെവന്‍ഡോസ്കിയും (46,58) രണ്ടു തവണ വലകുലുക്കി. മറ്റൊരു ഗോള്‍ മരിയോ ഗോട്സെയുടേതാണ് (66).