പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കു സമ്പൂർണജയം. നാലാം ടെസ്റ്റിന്റെ അഞ്ചാംദിനവും മഴ മുടക്കിയതോടെയാണ് ഇന്ത്യ 2–0നു പരമ്പരജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ ആർ.അശ്വിനാണ് പരമ്പരയിലെ താരം.