Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


പാത്രത്തിനും വെള്ളത്തിനും ജാതി
ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് ച​ക്ലി​യ സ​മു​ദാ​യ​ത്തി​ലെ യു​വ​തിയെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ തീ​ർ​പ്പാ​യ​ത്. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം ച​ക്ലി​യ​രു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. പെ​രു​വ​ഴി​യി​ൽ ച​ക്ലി​യ കി​ടാ​ത്ത​ൻ​മാ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. പ​രാ​തി​യു​മാ​യി എ​ത്തി​യാ​ൽ അ​ധി​കാ​രി​ക​ൾ പ്ര​തി​ക​ളു​ടെ പ​ക്ഷം ചേ​രു​ന്നു.

ജാ​തി​വി​വേ​ച​നം രൂ​ക്ഷ​മാ​യ ഗോ​വി​ന്ദാ​പു​ര​ത്ത് ച​ക്ലിയ​ർ​ക്കു മാ​ത്ര​മാ​യി ചാ​യ​ക്ക​ട​യും ബാ​ർ​ബ​ർ ഷോ​പ്പും കോ​വി​ലു​മു​ണ്ട്. ഇ​വി​ടെ കു​ടി​വെ​ള്ള​ത്തി​നും ക​ൽ​പി​ച്ചി​രി​ക്കു​ന്നു അ​യി​ത്തം. ഗോ​വി​ന്ദാ​പു​ര​ത്തെ കു​ടി​വെ​ള്ള ടാ​ങ്കു​ക​ൾക്ക് ര​ണ്ടു പൈ​പ്പു​ക​ളാ​ണു​ള്ള​ത്. ഒ​രെ​ണ്ണം സ​വ​ർ​ണ​ർ​ക്ക്, മ​റ്റൊ​ന്ന് ച​ക്ലിയ​ർ​ക്ക്. നി​റ​ഞ്ഞൊ​ഴു​കി​യാ​ൽ ആ ​കു​ടം എ​ടു​ത്തു മാ​റ്റി സ്വ​ന്തം കു​ടം വ​യ്ക്കാ​ൻ പോ​ലും കോ​ള​നി​വാ​സി​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല. പാ​തി​രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മൊ​ക്കെ ഉ​ണ​ർ​ന്ന് ടാ​ങ്കു​ക​ളി​ൽ നി​ന്നു കു​ടി​വെ​ള്ള​മെ​ടു​ത്ത് ഇ​വ​രൊ​ക്കെ കു​ട​ങ്ങ​ളി​ൽ ക​രു​തി വ​യ്ക്കു​ക​യാ​ണ്.

സ​വ​ർ​ണ​രു​ടെ വീ​ട്ടുവ​ള​പ്പി​ൽ ചെ​രി​പ്പി​ട്ട് ക​യ​റാ​ൻ ദ​ളി​ത​ന് അ​ധി​കാ​ര​മി​ല്ല. ചെ​രു​പ്പ് ജ​ൻ​മി​യു​ടെ പ​ടി​പ്പു​ര​യ്ക്കു പു​റ​ത്തി​ട​ണം. ചെ​രി​പ്പി​ട്ടു ക​യ​റി​യാ​ൽ അ​ശു​ദ്ധി​യു​ണ്ടാ​കു​മ​ത്രെ. ഗൗ​ണ്ട​റു​ടെ തൊ​ഴു​ത്തി​ലും ചാ​ണ​കപ്പു​ര​യി​ലു​മൊ​ന്നും ദ​ളി​ത​ന് ചെ​രി​പ്പി​ട്ടു​കൂ​ടാ. ഗോ​വി​ന്ദാ​പു​ര​ത്തെ പ​ല ചാ​യ​ക്ക​ട​ക​ളി​ലും ച​ക്ലിയ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക​ട​ക​ളി​ൽ ര​ണ്ടി​നം ഗ്ലാ​സു​ക​ൾ ക​രു​തി​യി​ട്ടു​ണ്ടാ​കും. ചി​ല്ല് ഗ്ലാ​സ് ച​ക്ലിയ​ന്. സ്റ്റീ​ൽ ഗ്ലാ​സ് സ​വ​ർ​ണ​ർ​ക്ക്. ചി​ല ക​ട​ക​ളി​ൽ ച​ക്ലിയ​ർ​ക്കു മാ​ത്ര​മാ​യി ചാ​യ്പു​ക​ളും പാ​ത്ര​ങ്ങ​ളു​മു​ണ്ടാ​കും. ക​ഴി​ച്ച പാ​ത്ര​ങ്ങ​ൾ ഇ​വ​ർ​ത​ന്നെ ക​ഴു​കി വ​യ്ക്ക​ണം. മു​ൻ​പ് ച​ക്ലിയ​ർ​ക്ക് ചി​ര​ട്ട​യി​ൽ വെ​ള്ളം കൊ​ടു​ത്തി​രു​ന്ന കാ​ല​മു​ണ്ട​ത്രെ.
ഞ​ങ്ങ​ൾ ചാ​യ കു​ടി​ക്കാ​ൻ ചെ​ന്നാ​ൽ ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ അ​വി​ടെ ക​യ​റി​ല്ല. അ​തി​നാ​ൽ ഞ​ങ്ങ​ൾ കോ​ള​നി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ചാ​യ​ക്ക​ട​യു​ണ്ടാ​ക്കി. പ​ണി​ക്കു പോ​കും മു​ന്പു ചാ​യ കു​ടി​ക്കാ​ൻ ഈ ​ക​ട​യാ​ണ് ആ​ശ്ര​യം. ഞ​ങ്ങ​ളു​ടെ മു​ടി ഇ​വി​ടെ വെ​ട്ടി​ത്ത​രി​ല്ല. ജാ​തി​യു​ടെ പേ​രു പ​റ​ഞ്ഞ് ബാ​ർ​ബ​ർ ഷാ​പ്പി​ൽ നി​ന്നു ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഇ​റ​ക്കി വി​ട്ട സം​ഭ​വ​ത്തി​ൽ മു​ൻ​പ് വ​ലി​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ബ​ല​മാ​യി മു​ടി​വെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. ക​ത്രി​ക​യ്ക്കും ചീ​പ്പി​നും ഇ​വി​ടെ തീ​ണ്ട​ൽ ക​ൽ​പ്പി​ച്ചി​രി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി തി​രു​പ്പൂ​രി​ൽ നി​ന്നൊ​രാ​ളെ​ത്തി​യാ​ണ് ച​ക്ലിയ സ​മു​ദാ​യ​ക്കാ​രു​ടെ മു​ടി വെ​ട്ടു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ൽ പൊ​ള്ളാ​ച്ചി​യി​ലോ തി​രു​പ്പൂ​രി​ലോ പ​ള​നി​യി​ലോ പോ​യി മു​ടി വെ​ട്ടി​ക്കും. അ​ടി​മ​ത്തം ഇ​ക്കാ​ല​ത്തും അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണ് ച​ക്ലിയ​ർ. സ​വ​ർ​ണ​ർ മ​രി​ച്ചാ​ൽ കു​ഴി​യെ​ടു​ക്കാ​നു​ള്ള ജോ​ലി ച​ക്ലിയ​ർ​ക്കു​ള്ള​താ​ണ്. മ​ര​ണം അ​റി​യി​ക്കാ​ൻ ഞ​ങ്ങ​ളു​ടെ പെ​ണ്ണു​ങ്ങ​ൾ നാ​ടു​നീ​ളെ ത​പ്പ​ട്ട കൊ​ട്ട​ണം. ഉ​ട​യോ​ന്‍റെ മ​ര​ണം നാ​ട്ടി​ൽ അ​റി​യി​ക്കു​ന്ന​ത് പെ​രു​ന്പ​റ പോ​ലു​ള്ള ത​പ്പ​ട്ട കൊ​ട്ടി​യാ​ണ്. ഇ​തൊ​ക്കെ കൂ​ലി​യി​ല്ലാ​ത്ത ആ​ചാ​രം മാ​ത്ര​മാ​ണ്.
മീ​ങ്ക​ര ഭ​ദ്ര​കാ​ളി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ ച​ക്ലി​യ​ർ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തു വ​ലി​യ ഒ​ച്ച​പ്പാ​ടി​നി​ട​യാ​ക്കി​യി​രു​ന്നു. ച​ക്ലി​യ യു​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ഴ്ച​ക​ളോ​ളം അ​വി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

മീ​ങ്ക​ര ക്ഷേ​ത്ര​ത്തി​ൽ കും​ഭ​ഭ​ര​ണി ഉ​ത്സ​വം വ​ന്നു. കൊ​ട്ടും പാ​ട്ടും കെ​ട്ടു​കാ​ഴ്ച​യും ക​ച്ചേ​രി​യും നൃ​ത്ത​വും കാ​ണാ​ൻ ച​ക്ലി​യ​രൊ​ന്നാ​കെ അ​ന്പ​ല​ത്തി​ലെ​ത്തി​യെ​ങ്കി​ലും കൗ​ണ്ട​ർ പ്ര​മാ​ണി​ക​ൾ ഇ​വ​രെ ത​ട​ഞ്ഞുനി​റു​ത്തി, "കാ​ൽ വ​ച്ചു ക​യ​റരു​തി​വി​ടെ, പു​ല​യു​ള്ള​വ​ർ ക​യ​റി​യാ​ൽ കോ​വി​ൽ അ​ശു​ദ്ധ​മാ​കും. നി​മി​ഷം വൈ​കാ​തെ മ​ട​ങ്ങി​ക്കോ​ണം. നീ​യൊ​ക്കെ സ്വ​ന്തം കോ​വി​ലു​ണ്ടാ​ക്കി അ​വി​ടെ ആ​ട്ടം ക​ണ്ടോ​ണം.’ അ​രു​മ​ക്കി​ടാ​ക്ക​ളെ ഒ​ക്ക​ത്തു​വ​ച്ച് അ​ർ​ച്ച​ന​യു​മാ​യി വ​ന്ന പാ​ട്ടി​മാ​ർ നി​റ​ക​ണ്ണോ​ടെ മ​ട​ങ്ങി. മു​റു​മു​റു​ത്ത​വ​രെ ഗൗ​ണ്ട​ർക​യ്യൂ​ക്കും ക​ഴ​ക​ളും​ കൊ​ണ്ടു നേ​രി​ടു​മെ​ന്നാ​യ​പ്പോ​ൾ പാ​ട​വ​ര​ന്പും തെ​ങ്ങി​ൻ​തോ​പ്പും താ​ണ്ടി ഇ​രു​ൾ മ​റ​വി​ലൂ​ടെ ച​ക്ലി​യ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ന്നു ച​ക്ലി​യ​ർ തീ​രു​മാ​ന​മെ​ടു​ത്തു, മ​ധു​രൈ വീ​ര​നാ​ണെ സാ​ക്ഷി. ഞ​ങ്ങ​ൾ സ്വ​ന്തം കോ​വി​ൽ പ​ണി​യും. പാ​ണ്ടിമേ​ള​ത്തോ​ടെ ഞ​ങ്ങ​ൾ ഉ​ത്സ​വം ന​ട​ത്തും. അ​ങ്ങ​നെ ഗോ​വി​ന്ദാ​പു​രം കോ​ള​നി​യി​ൽ ച​ക്ലി​യ​ർ സ്വ​ന്തം കോ​വി​ൽ പ​ണി​തു. മാ​ട്ടു​പൊ​ങ്ക​ലും ദീ​പാ​വ​ലി​യും കും​ഭ​ഭ​ര​ണി​യും ഘോ​ഷി​ച്ചു.


ഇ​പ്പോ​ഴി​താ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ നി​ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ച​ക്ലി​യ പെ​ണ്ണു​ക​ൾ രാ​വും പ​ക​ലും അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​ത് മ​ധു​രൈ വീ​ര​ന്‍റെ തി​ണ്ണ​പ്പ​ടി​യി​ലാ​ണ്. നാ​ട്ടു​പ്ര​മാ​ണി​ക​ളു​ടെ അ​ക്ര​മം ഭ​യ​ന്ന് മു​തി​ർ​ന്ന​വ​രും ഇ​വി​ടെ കോ​വി​ലി​ൽ ത​ന്പ​ടി​ക്കു​ന്നു. കൂ​ട്ട​മാ​യി എ​ത്തി അ​രി വേ​വി​ച്ചു ക​ഴി​ക്കു​ന്നു.

ചെ​രു​പ്പു തു​ന്നു​ക, മ​ലം ചു​മ​ക്കു​ക, ക​ക്കൂ​സ് ക​ഴു​കു​ക, തോ​ൽ ഊ​റ​യ്ക്കി​ടു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ച​ക്ലി​യ​രു​ടെ കു​ല​ത്തൊ​ഴി​ൽ. വി​സ​ർ​ജ്യം ചു​മ​ക്കു​ന്ന ജാ​തി​ക്കാ​രെ ന​ഗ​ര​ങ്ങ​ൾ പു​റ​ന്പോ​ക്കി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ വി​സ​ർ​ജ്യം വാ​രി​മാ​റ്റ​ണം. കു​ഴി​ക്ക​ക്കൂ​സു​ക​ൾ വൃ​ത്തി​യാ​ക്ക​ണം. അ​ക്കാ​ല​ത്ത് ഏ​റെ വീ​ടു​ക​ൾ​ക്കും ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല. വ​ഴി​യോ​ര​ങ്ങ​ളി​ൽ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റു​ന്ന​വ​രാ​യി​രു​ന്നു ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും.
നേ​രം പു​ല​ർ​ന്നാ​ൽ​പി​ന്നെ ച​ക്ലി​യ​നെ വ​ഴി​യി​ൽ ക​ണ്ടു കൂ​ടാ. കാ​ര​ണം അ​ശു​ദ്ധ​നാ​യി മു​ദ്ര കു​ത്ത​പ്പെ​ട്ട ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​ക്കൂ​ടാ. ഇ​രു​ൾ മ​റ​യ്ക്കു​ള്ളി​ൽ ആ​രും കാ​ണാ​തെ, ശ​ബ്ദം പു​റ​ത്തു കേ​ൾ​പ്പി​ക്കാ​തെ ക​ഴി​ഞ്ഞി​രു​ന്ന ച​ക്ലി​യ​നു​ള്ള കൂ​ലി എ​ന്താ​യി​രു​ന്നു​വെ​ന്നോ? ഗൗ​ണ്ട​ർ​മാ​രും പ്ര​ഭു​ക്ക​ളും മാ​ളി​ക മ​ട്ടു​പ്പാ​വി​ൽ​നി​ന്ന് എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ൾ. അ​ത​ല്ലെ​ങ്കി​ൽ മ​ര​ത്തോ​ണി​യി​ൽ പ​ഴ​യ​ൻ​ചോ​റ് ഒ​ഴി​ച്ചി​ട്ടി​രി​ക്കും. നാ​യ​യും ന​രി​യും തി​ന്നു മി​ച്ച​മു​ണ്ടെ​ങ്കി​ൽ അ​തു ച​ക്ലി​യ​ന് കൊ​ണ്ടു​പോ​യി കൂ​ര​യി​ലി​രു​ന്നു ക​ഴി​ക്കാം. ത​ല​മു​റ​ക​ളാ​യി മ​നു​ഷ്യ​കീ​ട​ങ്ങ​ളെ​പ്പോ​ലെ മു​ദ്ര​യ​ടി​ക്ക​പ്പെ​ട്ടി​രു​ന്ന ച​ക്ലി​യ​ൻ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ഇ​ന്നും അ​ടി​മ ജോ​ലി ചെ​യ്യു​ന്നു.

നു​കം വ​ച്ച കാ​ള​ക​ളെ​പ്പോ​ലെ ച​ക്ലി​യ​ൻ കെ​ട്ടി​വ​ലി​ക്ക​പ്പെ​ട്ടി​രു​ന്നു മു​ന്പു പാ​ല​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ക്കെ​യെ​ന്നാ​ണ് ച​രി​ത്രം. തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ൽ നാ​ളി​കേ​ര​വും തൊ​ണ്ടും ചു​മ​ന്ന് ഇ​വ​രു​ടെ പു​റം വ​ള​ഞ്ഞ​കാ​ല​മു​ണ്ട്. എ​ട്ടാം വ​യ​സി​ൽ ഗൗ​ണ്ട​ർ ജ​ന്മി​യു​ടെ തോ​ട്ട​ത്തി​ൽ ജോ​ലി തു​ട​ങ്ങി​യാ​ൽ എ​ല്ലും തോ​ലു​മാ​കും വ​രെ ജോ​ലി തു​ട​രാം. കൂ​ലി തു​ച്ഛം. ക​ൽ​പ്പി​ക്കും വി​ധം ജോ​ലി തീ​ർ​ത്തി​ല്ലെ​ങ്കി​ൽ ചാ​ട്ട​വാ​റും പു​ളി​ങ്ക​ന്പും കൊ​ണ്ടു ത​ല്ലും ച​ട്ടു​കം വ​ച്ചു പൊ​ള്ളി​ക്ക​ലും ശി​ക്ഷ​യാ​യി​രു​ന്നു.

മേ​ൽജാ​തി​ക്കാ​രു​ടെ വീ​ട്ടുവ​ള​പ്പി​ൽ ചെ​രി​പ്പി​ട്ട് ക​യ​റ​രു​ത്, മാ​ളി​ക വ​രാ​ന്ത​യ്ക്കു പു​റ​ത്തു നി​ൽ​ക്ക​ണം എ​ന്നി​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ചി​ട്ട​വ​ട്ട​ങ്ങ​ൾ.

ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന വ​ഴി​ക​ൾ താ​ണ്ടി ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി ക​യ​റി​യാ​ൽ കാ​ഴ്ച ഏ​റെ ദ​യ​നീ​യ​മാ​ണ്. ര​ണ്ടു മു​റി വീ​ടു​ക​ൾ ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്താ​തി​രി​ക്കാ​ൻ പ​ല വീ​ടു​ക​ളും തൂ​ണു​ക​ൾ കൊ​ണ്ടാ​ണ് ഉ​യ​ർ​ത്തി നി​റു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഓ​ടു​ക​ളും ദ്ര​വി​ച്ച പ​ട്ടക​ളും വി​ണ്ടുകീ​റി​യ ഭി​ത്തി​ക​ളും. മ​ഴ പെ​യ്താ​ൽ മു​റി​ക്ക​ക​ത്ത് വെ​ള്ളം കെ​ട്ടിനി​ൽ​ക്കും. നി​ന്നാ​ൽ ത​ല മു​ട്ടു​ന്ന മേ​ൽ​ക്കൂ​ര. നി​വ​ർ​ന്ന് കി​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​ത്ര​യും ചെ​റി​യ മു​റി​ക​ൾ.
അ​തി​ദ​യനീ​യ​വും ഭ​യാ​ന​ക​വു​മാ​ണ് ഗോ​വി​ന്ദാ​പു​ര​ത്തെ ജാ​തി വാ​ഴ്ച. ജീ​വി​ക്കാ​ൻ വ​ക തേ​ടി​യെ​ത്തി​യ സ​മൂ​ഹം അ​ടി​മ​ത്തം പേ​റി ന​ര​കി​ക്കു​ന്നു. ഉ​ണ്ണാ​നും ഉ​ടു​ക്കാ​നും വ​ക​യി​ല്ലാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും ത​മി​ഴ​ക​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ് സ​ഹ​താ​പം അ​ർ​ഹി​ക്കു​ന്ന ച​ക്ലിയ​ർ.
(അ​വ​സാ​നി​ച്ചു)

റെ​ജി ജോ​സ​ഫ്

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.