തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
അർത്തുങ്കൽ പ്രദക്ഷിണം: കടലോരം ജനസാഗരമായി
ചേർത്തല: ജനലക്ഷങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ വൈകുന്നേരം നടന്ന പ്രദക്ഷിണം വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭൂതി പകർന്നു. കാറ്റിലും കോളിലും പെട്ട് ആടിയുലയുന്ന പായ്ക്കപ്പലെന്നപോലെയായിരുന്നു അർത്തുങ്കൽ വെളുത്തച്ചൻ ജനസാഗരത്തിലൂടെ എഴുന്നള്ളിയത്. മൂന്നിനു ആരംഭിച്ച ദിവ്യബലി അവസാന ഘട്ടമെത്തിയപ്പോഴേ പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

മുത്തുക്കുടയേന്തിയ ആയിരക്കണക്കിനു വിശ്വാസികൾ പടിഞ്ഞാറെ കുരിശടിയിലേയ്ക്ക് നിരയായി ഒഴുകിത്തുടങ്ങി. പ്രദക്ഷിണം കാണുന്നതിനും വിശുദ്ധനെ ദർശിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി വിശ്വാസികൾ ഉയർന്ന സ്‌ഥലങ്ങളിലും കെട്ടിടങ്ങളുടെ മുകൾഭാഗങ്ങളിലും സ്‌ഥാനം പിടിച്ചിരുന്നു. ബസിലിക്കയുടെ പ്രതീകമായ പതാകയുമായി പതാക വാഹകൻ വിശുദ്ധന്റെ എഴുന്നള്ളത്ത് കാത്ത് റോഡിനോടു ചേർന്ന് നിലയുറപ്പിച്ചു. ചെണ്ടയും ബാന്റുമടക്കമുള്ള വാദ്യമേളക്കാരും ഉണ്ടായിരുന്നു. ദിവ്യബലി അവസാനിച്ചതോടെ പ്രദക്ഷിണത്തിനു മുന്നോടിയായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം അർഥശേരിയുടെ പ്രാർഥനയെ തുടർന്ന് സ്തോത്ര ഗാനാലാപനം അവസാനിച്ചതോടെ വ്രതമെടുത്തെത്തിയ വിശ്വാസികൾ വിശുദ്ധന്റെ തിരുസ്വരൂപം തോളിലേറ്റി. ദേവാലയ കവാടത്തിൽ എഴുന്നള്ളത്തു കാത്തുനിന്ന ജനക്കൂട്ടത്തിന്റെ കണ്ഠങ്ങളിൽ നിന്ന് ഒരേസമയം വിശുദ്ധനെ പുറത്തേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള മംഗലധ്വനികൾ ഉച്ചസ്വരത്തിൽ പ്രവഹിച്ചു.

ദേവാലയത്തിന്റെ പ്രധാന കവാടം കടന്ന് രൂപക്കൂട് പുറത്തേയ്ക്കെടുക്കുന്ന സമയമത്രയും ജനങ്ങൾ വിശുദ്ധനെ പുറത്തേയ്ക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പുഷ്പങ്ങളും ധാന്യമലരുകളും വെറ്റിലയുമൊക്കെ ശരണമന്ത്രങ്ങളോടെ വിശുദ്ധന്റെ തിരുസ്വരൂപത്തിലേയ്ക്ക് അർപ്പിച്ചു. പതിവു തെറ്റിക്കാതെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ടു പറന്നു. സ്വർണക്കുരിശുകളുടെയും വെള്ളിക്കുരിശുകളുടെയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം പടിഞ്ഞാറെ കുരിശടിയിലേയ്ക്ക് ഒഴുകി നീങ്ങി. തിങ്ങി നിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ ഒരോ അടിയും മുന്നോട്ടു നീങ്ങാൻ ഏറെ സമയമെടുത്തു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് കുരിശടി ചുറ്റി രൂപം ദേവാലയത്തിൽ തിരികെയെത്തിയത്. ഫാ. സെബാസ്റ്റ്യൻ ചുള്ളിക്കലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു പ്രദക്ഷിണം. അതിനു മുന്നോടിയായി നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം മുഖ്യകാർമികത്വം വഹിച്ചു. റവ. ഡോ. ഫെർണാണ്ടസ് കാക്കശേരിൽ സുവിശേഷ പ്രസംഗം നടത്തി.

പ്രദക്ഷിണം സുഗമമാക്കുന്നതിനും തിരക്കു നിയന്ത്രിക്കുന്നതിനുമായി വാഹനങ്ങൾ ദേവാലയത്തിനു മുന്നിലേയ്ക്കെത്താതിരിക്കാൻ പോലീസ് ഇരുഭാഗങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. അഭൂതപൂർവമായ തിരക്കായിരുന്നു ഇന്നലെ ബസിലിക്കയിൽ അനുഭവപ്പെട്ടത്. ഇന്നും നാളെയും ഇതേ തരത്തിലുള്ള തിരക്ക് ഉണ്ടാകുമെന്ന മുൻകരുതലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫയർഫോഴ്സും പോലീസും സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


അർത്തുങ്കൽ പ്രദക്ഷിണം: കടലോരം ജനസാഗരമായി
ചേർത്തല: ജനലക്ഷങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഇന്നലെ വൈകുന്നേരം നടന്ന പ്രദക്ഷിണം വിശ്വാ ......
ശതാബ്ദി നിറവിൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ
എടത്വ: പച്ച–ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ ശതാബ്ദി നിറവിൽ. 23നു ഉച്ചകഴിഞ്ഞ് 2.30നു പച്ച–ചെക്കിടിക്കാട് ലൂർദ്മാതാ ഓഡിറ്റോറിയത്തിൽ ഒരു വർഷം ......
വൈദ്യുതി മുടങ്ങും
ചമ്പക്കുളം: ചമ്പക്കുളം ഇലക്ട്രിക്കൽ സെക്ഷൻ വരുന്ന മണപ്ര, മഠത്തിൽ മുല്ലാക്കൽ, പുല്ലങ്ങടി എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവര ......
അർത്തുങ്കൽ ബസിലിക്കയിൽ ഇന്ന്
പുലർച്ചെ 5.30ന് ദിവ്യബലി, ഏഴിന് പ്രഭാതപ്രാർഥന, ദിവ്യബലി, നിത്യസഹായ മാതാവിന്റെ നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഒമ്പതിനു– ദിവ്യബലി–ഫാ. അലോഷ്യസ് ബെൻ ......
ആലപ്പുഴ ബൈബിൾ കൺവൻഷന് ഒരുക്കമായി ഏകദിന സെമിനാർ
ദേവാലയവും പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയവും ആലപ്പുഴ കരിസ്മാറ്റിക് കൂട്ടായ്മയും സംയുക്‌തമായി ഏപ്രിൽ 26 മുതൽ 30 വരെ തുമ്പോളിയിൽ നടക്കുന്ന മഹത്വത്ത ......
വിജിലൻസ് അന്വേഷിക്കണം : സിപിഎം
മാവേലിക്കര: സഹകരണബാങ്കിൽ നടന്ന കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഎം മാവേലിക്കര ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഴിമതിക്കു നേ ......
ബിജെപി ബാങ്കിന്റെ ഓഫീസ് ഉപരോധിച്ചു
മാവേലിക്കര: താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയിലെ നിക്ഷേപകർക്കു പണം തിരികെ നൽകുന്നില്ലായെന്നാരോപിച്ചു ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ......
തഴക്കര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ കോടികളെന്ന്
മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ യുവാവിന്റെ പേരിലുള്ള കൃത്രിമ അക്കൗണ്ടിൽ 28 കോടി കണ്ടെത്തിയതായി സൂചന. താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയി ......
കെജിഒഎ പ്രതിഷേധിച്ചു
മാവേലിക്കര: അസി. രജിസ്ട്രാർ കൃഷ്ണകുമാരിയുടെ ഹരിപ്പാട്ടുള്ള വീടിനുനേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാവേലിക്കര ഏരിയ ......
സഹകരണബാങ്കിൽ 28.23 കോടിയുടെ ക്രമക്കേട് ഭരണസമിതിയടക്കം 14 പേർക്കെതിരേ കേസ്
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിൽ കോടികളുടെ ക്രമക്കേട് നടന്നതായി പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ ജോയിന്റ് രജിസ്്ട്രാർ ജില്ലാ പോല ......
കഞ്ചാവ് വില്പന മൂന്നുപേർ പിടിയിൽ
ചാരുംമൂട്: കഞ്ചാവ് വിൽപ്പനക്കിടെ മൂന്നു യുവാക്കളെ നൂറനാട് എക്സൈസ്സംഘം പിടികൂടി. ഇവരുടെ പക്കൽനിന്നും 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. താമരക്കുളം തെക് ......
യുവസാഹിത്യ ക്യാമ്പ്
ആലപ്പുഴ: സാഹിത്യമേഖലയിൽ അഭിരുചിയുള്ള യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്‌ഥാന യുവജനക്ഷേമബോർഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാഹിത് ......
അധികൃതരുടെ അവഗണന, റോഡിനു ശാപമോക്ഷമായില്ല
മങ്കൊമ്പ് : അറ്റകുറ്റപ്പണികൾക്കായി യഥാസമയം പണം ചെലവഴിച്ചിട്ടും പുന്നക്കുന്നം–താലൂക്കാശുപത്രി, പള്ളിക്കൂട്ടുമ്മ–പുന്നക്കുന്നം റോഡുകളുടെ ശോചനീയാവസ്‌ഥയ്ക ......
ക്വിസ്മത്സരം നടത്തി
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എട്ടാമതു റവ. ഡോ. ആന്റണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് മത്സരം സ്കൂൾ മാനേജർ ഫാ. മാത്യു ......
വാർഷികം ആഘോഷിച്ചു
കൈനകരി: കെ.ഇ കാർമൽ സ്കൂളിന്റെ 14–ാമത് വാർഷികം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് ആർ. നായർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻ ......
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ചേർത്തലയിൽ സർവമത പ്രാർഥന
ചേർത്തല: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി പത്തുമാസമായി തടങ്കലിൽവെച്ചിരിക്കുന്ന സാധുജനസേവകനായ ഫാ. ടോം ഉഴുന്നാലിന്റെ മോചനശ്രമങ്ങൾ ഊർജസ്വലമാക്കുന്നതിനും വി ......
നെൽക്കൃഷി സംരക്ഷിക്കണമെന്ന്
മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽക്കൃഷി ഉപ്പുവെള്ളം കയറി നശിക്കാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്‌ഥാന സർക്കാർ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് മുൻ എംഎൽഎ ......
ഏജീസ് ഓഫീസ് ഉദ്യോഗസ്‌ഥരുടെ പരിശോധനകൾക്കെതിരേ വ്യാപാരികൾ
ആലപ്പുഴ: ഏജീസ് ഓഫീസ് ഉദ്യോഗസ്‌ഥർ സ്വർണ വ്യാപാരശാലകളിൽ നടത്തുന്ന പരിശോധനകൾക്കെതിരേ സ്വർണവ്യാപാരികൾ രംഗത്ത്. സ്വർണവ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആ ......
ഹെൽത്ത് കാർഡ് പദ്ധതിക്കു തുടക്കമായി
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷണ പാനീയ വിതരണ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിക് ......
മാർച്ച് നടത്തുമെന്ന്
ആലപ്പുഴ: ബിപിഎൽ ലിസ്റ്റ് പുന:പരിശോധിക്കുക, മുടങ്ങിയ റേഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎംഎസ് നേതൃത്വത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്ത ......
സാമൂഹ്യ യോഗായജ്‌ഞം
പൂച്ചാക്കൽ: പതഞ്ജലി യോഗ വിദ്യാപീഠത്തിന്റെയും ശ്രീമഹാദേവ വിദ്യാമന്ദിർ പബ്ലിക് സ്കൂളിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ’സാമൂഹ്യ യോഗാ യജ്‌ഞം ’ എന്ന പേരിൽ ജനക ......
കുടുംബയോഗം
മങ്കൊമ്പ്: മങ്കൊമ്പ് ത്െക്കേക്കര കൊട്ടാരം കുടുംബയോഗത്തിന്റെ വാർഷികപൊതുയോഗം ഇന്നു നടക്കും. രാവിലെ 10.30നു കൊട്ടാരത്തിൽ മണലയിൽ നടക്കുന്ന പൊതുസമ്മേളനം ത ......
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ
മങ്കൊമ്പ്: പുല്ലങ്ങടി തിരുക്കുടുംബ ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 6.30 ന് സപ്ര, കൊടിയേറ്റ്, ലദീ ......
പുളിങ്കുന്ന് ആശ്രമ ദേവാലയത്തിൽ തിരുനാൾ
മങ്കൊമ്പ്: പുളിങ്കുന്ന് ആശ്രമേദവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറയച്ചൻ, വിശുദ്ധ ഏവുപ്രാസ്യാമ്മ എന് ......
റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങളുണ്ടാക്കുന്നു
പൂച്ചാക്കൽ: റോഡിന്റെ വശങ്ങളിലെ ഉയരവത്യാസം മൂലം അപകടങ്ങൾ തുടർക്കഥ. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മാക്കേക്കടവ്–തൈക്കാട്ടുശേരി റേഡിന്റെ ......
ബോധവത്കരണം
അമ്പലപ്പുഴ: ദേശീയ ആരോഗ്യദൗത്യത്തിന്റെ കാമ്പയിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്, കുട്ടികളിലെ ജനിതക വൈകല്യം എന്നിവ കണ്ടെത്തുന്നതിനുള്ള ജില്ലാകേന്ദ്രത്തി ......
ബിവറേജസ് ഔട്ട്ലെറ്റ് ഉടൻ അടച്ചിടണമെന്ന്
ആലപ്പുഴ: നഗരസഭയുടെ അനുവാദമില്ലാതെ ചുങ്കത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടിയന്തിരമായി അധികാരികൾ ഇടപെട്ട് പ്രവർത്തനം നിർത്തി വയ്പ്പിക്കണമെന്ന ......
സൗജന്യ നേത്ര–ദന്ത പരിശോധനാക്യാമ്പ്
ആലപ്പുഴ: പുന്നപ്ര ലയൺസ് ക്ലബിന്റെയും തൂക്കുകുളം റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര–ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൂക്കുക ......
പോളകൾ നിറഞ്ഞ് തോടുകൾ, കുടിവെള്ളം കിട്ടാതെ ജനം
അമ്പലപ്പുഴ: ജില്ല രൂക്ഷമായ വരൾച്ചയെ നേരിടുമ്പോഴും ജലസമൃദ്ധമായ തോടുകൾ പോള നിറഞ്ഞ് രോഗവാഹികളായി മാറുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും പോളയും ......
തലവൂരിലെ കന്നുകാലി പ്രദർശന മത്സരം ശ്രദ്ധേയമായി
കുളനടയിൽ കുടിവെളളക്ഷാമം രൂക്ഷം
അർത്തുങ്കൽ പ്രദക്ഷിണം: കടലോരം ജനസാഗരമായി
മറയൂർ പുരാവസ്തു മേഖല വീണ്ടും അഗ്നിക്കിരയായി
ചെറുവള്ളി ചെക്കുഡാമിന്റെ ഷട്ടറുകൾ തകർത്തു
ആ​ത്മീ​യ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ലാ​ഭേ​ച്ഛ പാ​ടി​ല്ല: മു​ഖ്യ​മ​ന്ത്രി
പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 22ന്
അ​ധി​കൃ​ത​ർ തിരിഞ്ഞുനോക്കുന്നില്ല; ക​മ​ല​യും മക്കളും ദുരിതത്തിൽ
തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
ദേ​ശീ​യ​പാ​ത വി​ക​സ​നം ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷം: ക​ള​ക്ട​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.