ADVERTISEMENT
ADVERTISEMENT
9
Friday
May 2025
7:40 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1549003
പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം വെറുതേകിടന്നു നശിക്കുന്നു
മുണ്ടക്കയം: മുണ്ടക്കയം വരിക്കാനി കവലയിലെ പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം വെറുതേകിടന്നു നശിക്കുന്നു. ഇവിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്. അമരാവതിയിൽ എരുമേലി വടക്ക് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിച്ച് അങ്ങോട്ട് പ്രവർത്തനം മാറ്റിയതോടെയാണ് വരിക്കാനി കവലയിലെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള പഴയ ഓഫീസ് കെട്ടിടം വെറുതേകിടക്കുന്നത്്. രണ്ടു നിലകളുള്ള കെട്ടിടത്തിൽ നിലവിൽ മറ്റ് ഓഫീസുകളൊന്നും പ്രവർത്തിക്കാതെയായതോടെയാണ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത്.
കെട്ടിടത്തിനു ചുറ്റും മദ്യ കുപ്പികളും മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ പരിസരപ്രദേശമാകെ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാന സംഘവും സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്. റവന്യൂ വകുപ്പിനു കീഴിലുള്ള ഈ കെട്ടിടം നാളുകളായി ഉപയോഗിക്കാതെ വെറുതേകിടന്ന് ഇന്ന് നാശത്തിന്റെ വക്കിലാണ്. അടിയന്തരമായി ഈ കെട്ടിടത്തിൽ ഏതെങ്കിലും ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയോ ഇല്ലെങ്കിൽ മറ്റു വകുപ്പുകൾക്ക് വിട്ടുകൊടുത്ത് പൊതു സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനം ആരംഭിക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.
പാലാ രൂപതാ മിഷനറി സംഗമം പാര്‍ക്കിംഗ് നിര്‍ദേശങ്ങള്‍
പാലാ രൂപത പ്ലാറ്റിനം ജൂബിലി മ്യൂസിക്കല്‍ ആല്‍ബം തയാറായി
റബര്‍ ശിഖരം റോഡിനു മുകളിലേക്ക്; നാളുകളായിട്ടും നടപടിയില്ല
ബസ് കാത്തിരിപ്പുകേന്ദ്രം കൈയേറി നായകൾ
ADVERTISEMENT
തിരുവനന്തപുരം
KL1
1549235
ജാഗ്രതയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : സുരക്ഷയും ശക്തമാക്കി
വിഴിഞ്ഞം: ജാഗ്രതാ നിർദേശത്തിനിടയിലും തടസങ്ങളില്ലാതെ പ്രവർത്തനം തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കപ്പലുകളുടെ വരവിനെയും കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിന്റെയും വലിയ തിരക്കിലാണ് തുറമുഖം.
ഇന്നലെ വരെ അടുത്ത 294 കപ്പലുകളിൽ നിന്നായി 6.15 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. തുറമുഖം യാഥാർഥ്യമായതോടെ ഇന്ത്യയുടെ തന്ത്ര പ്രധാന മേഖലകളിൽ ഒന്നായി മാറിയ വിഴിഞ്ഞത്തിന്റെ സുരക്ഷയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വർധിപ്പിച്ചു. കേന്ദ്ര സേനയുടെ സേവനമില്ലാത്തതിനാൽ തുറമുഖ സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ടു സുരക്ഷ കൂടുതൽ ശക്തമാക്കി. തുറമുഖത്തിനുള്ളിൽ സെക്യൂരിറ്റിക്കാരും പുറത്തു ക്യാമ്പിൽ നിന്നുള്ളപോലീസുകാരും സുരക്ഷക്കായി രംഗത്തുണ്ട്.
പുറമേ നിന്നുള്ളവരുടെ സന്ദർശനം പൂർണമായി നിർത്തലാക്കി. ജീവനക്കാരെയും കർശന നിരീക്ഷണത്തിനു ശേഷമാണ് കടത്തിവിടുന്നത്. അദാനിയുടെ ടഗ്ഗിൽ സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം തീരദേശ പോലീസും സുരക്ഷയൊരുക്കാൻ രംഗത്തുണ്ട്.
കൂടാതെ കടലിലെ ഏതു സാഹചര്യവും നേരിടാൻ തയാറെടുത്തു തീര സംരക്ഷണസേന, അവധിയിൽപോയ സേനാംഗങ്ങളെ തിരിച്ച് വിളിച്ചു പൂർണമായ അംഗ സംഖ്യ നിലനിർത്തി. ഇനിയൊരറിയിപ്പ് വരുന്നതുവരെ ആർക്കും അവധി അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. സൈനികർക്ക് റെ ഡ് അലർട്ടും നൽകിയിട്ടുണ്ട്. കൂറ്റൻ യുദ്ധക്കപ്പലായ അനഘ് ഉൾപ്പെടെ വിഴിഞ്ഞത്തെ പട കപ്പലുകളുടെ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ അധികാരപരിധിയായ തീരത്തുനിന്ന് 22 നോട്ടിക്കൽ ഉൾക്കടൽ വരെ നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. റഡാറിന്റെ സഹായത്തോടെ എല്ലാത്തരം കടൽ യാനങ്ങളെയും തീര സംരക്ഷണ സേന നിരീക്ഷിക്കുന്നുണ്ട്. നേവിയുടെ കൂറ്റൻ പടക്കപ്പലുകളുടെ ഉൾക്കടൽ അരിച്ചുപെറുക്കലും തുടരുന്നതായി അധികൃതർ അറിയിച്ചു.
കൂടാതെ കോവളം, വിഴിഞ്ഞം മേഖലയിൽ വരുന്ന പ്രധാന സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലിനുപരി കരയും അധികൃതർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. സംശയകരമായി കാണുന്നവരെ ചോദ്യം ചെയ്യാൻ പോലീസും രംഗത്തിറങ്ങി.
നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
കുളമ്പുരോഗ പ്രതിരോധം: പഞ്ചായത്തുതല ഉദ്ഘാടനം
"മെഡിക്കല്‍ കോളജിലെ സിടി സ്കാനിംഗ് പഴയ പടിയാക്കണം'
ബൈക്ക് മോഷണക്കേസ്: യുവാവിനെ അറസ്റ്റ് ചെയ്തു
ADVERTISEMENT
കൊല്ലം
KL2
1549210
സിവില്‍ സ്റ്റേഷനിൽ അധിക സുരക്ഷ
കൊല്ലം: സര്‍ക്കാര്‍ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കളക്ടർ നല്കി. ദുരന്തനിവാരണ വകുപ്പ് നടത്തിയ സുരക്ഷാഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്തു.
സിവില്‍ സ്റ്റേഷനിൽ പൊതുജനങ്ങള്‍ക്ക് അസൗകര്യമാകാത്ത നിയന്ത്രണങ്ങളാണുണ്ടാകുക. കളക്ട്രേറ്റിന്റെ മുന്‍വശത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റുസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്കി.
കളക്ടറേറ്റ് കേന്ദ്രീകരിച്ച് 30 സിസിടിവി കാമറകളും കോടതി പരിസരത്ത് 20 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനകവാടത്തിന്റെ ദൃശ്യപരിധി ഉറപ്പാക്കി കാമറ സ്ഥാപിക്കും. കോടതി ഉള്‍പ്പെടെ 55 ഓഫീസുകളാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനം മാനദണ്ഡങ്ങള്‍ പാലിച്ചു നടപ്പാക്കണം.
കളക്ടറേറ്റ് പരിസരത്ത് വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, അലമാര, ഷെല്‍ഫ് തുടങ്ങിയവ ഉടന്നീക്കും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ദീര്‍ഘകാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും സിവില്‍ സ്റ്റേഷനിൽ നിന്നും മാറ്റും.
അഗ്നിസുരക്ഷാ വകുപ്പ് നടത്തിയ ഫയര്‍ സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും യഥാസമയം റീഫില്‍ ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എമര്‍ജന്‍സി എക്സിറ്റില്‍ സഞ്ചാരം തടസപ്പെടുത്തുന്ന രീതിയില്‍ വസ്തുക്കള്‍ സ്ഥാപിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍, സബ് കളക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രെയിൻ തട്ടി പോത്തുകൾ ചത്തു
യുഡിഎഫ് രാപകൽ സമരം നടത്തി
വാഗ്ദാനത്തിലൊതുങ്ങി ആയുർവേദ വില്ലേജ്
എസ്ജി കോളജ്: കോമേഴ്സ് പൂർവ വിദ്യാർഥി സംഗമം നാളെ
ADVERTISEMENT
പത്തനംതിട്ട
KL3
1549120
കരിങ്ങാലി പാടത്ത് കൊയ്ത്ത് എങ്ങുമെത്തിയില്ല; വേനൽമഴ ചതിച്ചു
പന്തളം: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്കിടെ കരിങ്ങാലി പാടത്തെ കൊയ്ത്ത് താളം തെറ്റുന്നു. കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്തെ കൊയ്ത്താണ് തടസപ്പെട്ടത്. കൊയ്ത്ത് തുടങ്ങി ദിവസങ്ങൾ പിന്നിട്ടതോടെ കൊയ്ത്തു മെതി യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയിൽ മഴ ശക്തിപ്പെട്ടു.
വെള്ളക്കെട്ടു കാരണം യന്ത്രങ്ങൾ പുതയുന്ന സ്ഥിതിയാണ്. കൂടുതൽ യന്ത്രങ്ങൾ എത്തിച്ചു കൊയ്ത്ത് പൂർത്തീകരിക്കാൻ നടത്തിയ ശ്രമങ്ങളും പാളി.
ആറ് യന്ത്രങ്ങളാണ് ഇത്തവണ ചിറ്റിലപ്പാടത്ത് എത്തിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം കേടായി. ഒന്ന് ചെളിയിൽ പുതഞ്ഞു. അവശേഷിച്ച മൂന്നെണ്ണം ചെളി കാരണം പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്.
145 ഏക്കറിലാണ് കൊയ്ത്ത് നടത്താനുള്ളത്. അഞ്ചുദിവസം കൊണ്ട് കൊയ്തെടുക്കാമെന്ന പ്രതീക്ഷയായിരുന്നു കർഷകർക്കുണ്ടായിരുന്നത്. ആറ് യന്ത്രങ്ങൾ എത്തിച്ചിട്ടും ഇതു പൂർത്തിയാക്കാനായില്ല.
യന്ത്രവാടക താങ്ങാനാകില്ല
കൊയ്ത്ത്, മെതി യന്ത്രത്തിന് ഒരു മണിക്കൂറിന് 2000 രൂപയിലധികമാണ് വാടക. കർഷകർക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഇത്. സ്വകാര്യ കന്പനികളുടേതാണ് യന്ത്രങ്ങളേറെയും. ഇത് വാടക നൽകി എത്തിക്കുന്പോഴേക്കും കർഷകർക്ക് ഭാരമേറും. ജില്ലാ പഞ്ചായത്തിന്റേതടക്കം കൊയ്ത്ത്, മെതി യന്ത്രങ്ങൾ മുന്പുണ്ടായിരുന്നവയെല്ലാം തകരാറിലായി.
വേനൽമഴ കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിവച്ചത്. പാടങ്ങളിൽ വൻ നഷ്ടമുണ്ടായി. ചിറ്റിലപ്പാടത്തു തന്നെ ഒരു ഭാഗം കാറ്റുവീഴ്ചയിൽ നിലംപൊത്തി. വെള്ളം പുറത്തേക്ക് ഒഴുക്കാനാകാത്തതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടതും കർഷകരെ വലയ്ക്കുന്നു.
മാവര പാടത്തും വെള്ളക്കെട്ട്
പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടത്തെ 10 ഹെക്ടർ പാടം പൂർണമായും വെള്ളത്തിലാണ്. വിളഞ്ഞുകിടക്കുന്ന നെല്ല് ഈയാഴ്ച കൊയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു കർഷകർ. ഇതിനായി കൊയ്ത്ത് മെതി യന്ത്രവും എത്തിച്ചിരുന്നു. എന്നാൽ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്ന പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ യന്ത്രം ഇറക്കാനാകുന്നില്ല.
പാടവും സമീപത്തുള്ള നീർച്ചാലും തോടുകളുമെല്ലാം വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇത് ആറ്റിലേക്കൊഴുക്കിവിട്ടുകളഞ്ഞാൽ നെൽകൃഷിയെ രക്ഷിക്കാൻ കഴിയുമെങ്കിലും പുല്ലും പോളയും നിറഞ്ഞുകിടക്കുന്ന തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമുണ്ട്. തോട് ആഴംകൂട്ടി വൃത്തിയാക്കുന്നജോലികൾ മൂന്ന് വർഷം മുമ്പ് നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല.
ഭാരതീയ നാഗരിക നിയമസംഹിതയിലും മാറ്റങ്ങൾ വേണ്ടിവരും: ആസിഫലി
സഹകരണ സ്ഥാപനങ്ങൾ വിശ്വാസ്യത നഷ്ടമാക്കി: ഡിസിസി പ്രസിഡന്റ്
ഭക്തിസാന്ദ്രം; ചന്ദനപ്പള്ളി ചെമ്പെടുപ്പിന് ജനസാഗരം
കലഞ്ഞൂരിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
ADVERTISEMENT
ആലപ്പുഴ
KL4
1549011
എന്റെ കേരളം പ്രദര്‍ശനവിപണന മേള; മാഗസിൻ മുഖചിത്രമാകാം; 360 ഡിഗ്രിയില്‍ വീഡിയോയും എടുക്കാം
ആലപ്പുഴ: ഒരു മാഗസിന് മുഖചിത്രമാകാന്‍ ആര്‍ക്കാണാഗ്രഹമില്ലാത്തത്? അതും മലയാളി ഹൃദയത്തോട് എന്നെന്നും ചേര്‍ത്തുവയ്ക്കുന്ന സ്വന്തം നാടിന്റെ പേരിലുള്ള മാഗസിനായാലോ...? എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലേക്ക് പോരൂ... വിവര പൊതുജന സമ്പർക്കവകുപ്പ് ഒരുക്കിയ പവലിയനിലാണ് സെല്‍ഫിക്കാലത്തെ പുതുരസങ്ങളായ മാഗസിന് മുഖചിത്ര ഫ്രെയിമും ത്രീ സിക്സ്റ്റി സെൽഫി വീഡിയോ സംവിധാനവുമുള്ളത്.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 12 വരെയാണ് ബീച്ചില്‍ മേള നടക്കുന്നത്. പ്രദര്‍ശനനഗരിയുടെ കവാടത്തോട് ചേര്‍ന്നുള്ള പിആര്‍ഡിയുടെ പവലിയനിലെ ഫോട്ടോ പോയിന്റിലെത്തിയാൽ ഓരോരുത്തര്‍ക്കും മാഗസിൻ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫ്രെയിം കാണാം. ഇനി ഇഷ്ട പോസില്നിന്ന് പടമെടുക്കുകയേ വേണ്ടൂ...നിങ്ങളായി എന്റെ കേരളം കവര്‍ ചിത്രം.
എന്റെ കേരളം എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം അപ്ലോഡ് ചെയ്യാം. പവലിയന്റെ പ്രവേശന കവാടത്തിനു സമീപം തന്നെ ഒരുക്കിയിരിക്കുന്ന 360 ഡിഗ്രിയിൽ വീഡിയോ എടുക്കുന്നതിനുള്ള സംവിധാനവും ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡില്‍ കയറി ചെറുചിരിയോടെനിന്നാല് കാമറയും ലൈറ്റും 360 ഡിഗ്രിയില്‍ കറങ്ങി രസകരമായ വീഡിയോ സമ്മാനിക്കും.
സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വസഞ്ചാരമാണ് പിആർഡി പവലിയൻ. കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽഇഡി വോളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാനുള്ള അവസരം സ്റ്റാളിലുണ്ട്. കേരളത്തിന്റെ വികസനങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ഒറ്റ ടച്ചിൽ കാണാൻ കഴിയുന്ന ഡിജിറ്റൽ ബുക്കിന്റെ മാതൃകയും അവതരിപ്പിച്ചിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും (റൊട്ടേറ്റ് ദ് ക്യൂബ്) ഇവിടെയുണ്ട്.
ഇവയിൽ ഏതിനെക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം അടിയിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വച്ചാൽ അതേക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ സ്ക്രീനിൽ തെളിയും. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപ്പേരാണ് വിജ്ഞാനവും വിനോദവും പകരുന്ന പവലിയന് സന്ദർശിച്ച് മടങ്ങുന്നത്.
ചിരട്ടയാണ് ഇപ്പോൾ താരം ദേവരാജൻ പൂച്ചാക്കൽ
കഞ്ചാവുമായി യുവാവ് പിടിയിൽ
കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി
നിയന്ത്രണം തെറ്റിയ കാർ വൈദ്യുതിത്തൂണിൽ ഇടിച്ചുതകർന്നു
ADVERTISEMENT
ഇടുക്കി
KL6
1549021
ഡ്രീം ഹോം ഭവന പദ്ധതിയുമായി വിൻസെന്റ് ഡി പോൾ സൊസൈറ്റി
തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാത ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ കുടുംബസംഗമവും ഡ്രീം ഹോം ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വിജ്ഞാനമാത പാരിഷ് ഹാളിൽ ചേർന്ന യോഗം വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിപ്രസിഡന്റ് ആന്റണി കോറോത്ത് പദ്ധതി വിശദീകരിച്ചു.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും രോഗംമൂലം ബുദ്ധിമുട്ടുന്നവരുമായ വനിതകളെയും പ്രത്യേകിച്ച് വിധവകളെയുമാണ് ജാതി, മത പരിഗണനയില്ലാതെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യവ്യക്തി കുമാരമംഗലം പഞ്ചായത്തിൽ 60 സെന്റ് സ്ഥലമാണ് സൗജന്യമായി വിട്ടുനൽകിയിരിക്കുന്നത്. നാലു സെന്റ് സ്ഥലത്ത് 496 ചതുരശ്രയടി വിസ്തീർണമുള്ള 12 വീടുകളാണ് നിർമിക്കുന്നത്. ഒരു വീടിന് എട്ടുലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഡ്രീം ഹോം ഭവന പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വിൻസെന്റ് ഡി പോൾ സൊസൈറ്റി കോതമംഗലം രൂപത സെൻട്രൽ കൗണ്‍സിൽ പ്രസിഡന്റ് ബേബി ജോസഫ് തെക്കേച്ചെരുവിൽ സ്ഥലത്തിന്റെ ആധാരം കുടുംബങ്ങൾക്ക് നൽകി നിർവഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് കുഴിഞ്ഞാലിയെ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റി ഭാരവാഹികളായ ജോസ് കുര്യൻ, മൈക്കിൾ പ്ലാത്തോട്ടം, ഡോ. പി.സി. ജോർജ്, ഡോ. ജോണ്‍ വഴുതലക്കാട്ട്, ഡോ. ജോണ്സണ് വർഗീസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി രൂപതാദിനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
മരിയാപുരത്ത് സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം
അയല്‍വാസികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
ADVERTISEMENT
എറണാകുളം
KL7
1549143
ജിസിഡിഎ ചെലവിൽ ഒമ്പത് നഗരസഭകളില്‍ പാര്‍ക്കുകൾ ഒരുക്കും
ആദ്യഘട്ട തുക ഉടൻ അനുവദിക്കും
കൊച്ചി: വിശാല കൊച്ചി വികസന അഥോറിറ്റി(ജിസിഡിഎ) മേഖലയിലെ നഗരസഭകളില്‍ പൊതു ഇടങ്ങളും പാര്‍ക്കുകളും ഒരുങ്ങുന്നു. ജിസിഡിഎ പരിധിയില്‍ വരുന്ന ആലുവ, അങ്കമാലി, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, മരട്, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി നഗരസഭകള്‍ക്ക് ജിസിഡിഎ ഒരുകോടി രൂപവീതം ബജറ്റില്‍ വകയിരുത്തിയിരുന്നു. ആദ്യഘട്ട തുക വൈകാതെ അനുവദിക്കും. വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കുട്ടികളുള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്ക് വന്നിരിക്കാനും സമയം ചെലവിടുന്നതിനും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിനും മികച്ച സൗകര്യങ്ങളുള്ള പൊതുഇടങ്ങളും പാര്‍ക്കുകളും ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ജിസിഡിഎ ലക്ഷ്യമിടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗം കുസാറ്റ് സെമിനാര്‍ ഹാളില്‍ ചേര്‍ന്നു. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, പദ്ധതി പ്രദേശ നഗരസഭകളിലെ അധ്യക്ഷര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിസിഡിഎ നഗരസഭകള്‍ക്ക് ബജറ്റ് വിഹിതം നല്കുന്ന തീരുമാനം ചരിത്രത്തില്‍ ആദ്യമാണെന്നും വിശാല കൊച്ചി പരിധിയില്‍ വരുന്ന നഗരസഭകള്‍ക്ക് ജിസിഡിഎ നല്കുന്ന സഹായം തുടരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
നഗരസഭകളിലെ നിലവിലെ പദ്ധതി വിവരങ്ങളെക്കുറിച്ചും ഈ തുകകൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ആശയങ്ങൾ നഗരസഭാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കുവച്ചു.
എഫ്ഐടി ബാക്ക് ടു സ്കൂൾ ഷോറൂം തുറന്നു
എഫ്സി കാലടി ജേതാക്കൾ
റോഡ് കൈവരി നിർമാണം പൂർത്തിയായി
മൂലമ്പിള്ളി പാക്കേജ്: കെസിവൈഎം സംവാദം നടത്തി
ADVERTISEMENT
തൃശൂര്‍
KL8
1549072
വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല
തൃശൂർ: സർക്കാർ പദ്ധതികളുടെ പുരോഗതിയിൽ തൃശൂർ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാലക്കാടു നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി.
അതിദാരിദ്യ്രനിർമാർജനത്തിലും ലൈഫ് ഭവനപദ്ധതിയിലും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യസ്ഥാപനങ്ങളുടെ പരിവർത്തനത്തിലും ജില്ല നല്ലരീതിയിലുള്ള പുരോഗതി കൈവരിച്ചു. 5013 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയതിൽ 4158 കുടുംബങ്ങൾ അതിദാരിദ്യ്രത്തിൽനിന്ന് മുക്തരായി. 83 ശതമാനം പുരോഗതിയാണ് ഈ കാര്യത്തിൽ കൈവരിച്ചതെന്നും മൂന്നു മാസത്തിനുള്ളിൽ 92 ശതമാനം പുരോഗതി കൈവരിക്കാനാവുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അറിയിച്ചു.
ഭവനരഹിതർക്കു വീടു വച്ചുനൽകുന്ന ലൈഫ് പദ്ധതിയിൽ 82 ശതമാനം വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിനകം 84.12 ശതമാനം പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം ജില്ലയിലെ 328 റോഡുകളിൽ 123 റോഡുകളുടെ പ്രവൃത്തികൾ ആരംഭിച്ചതായും അടുത്ത മൂന്നുമാസത്തിനകം മുഴുവൻ റോഡുകളുടെയും പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുമടക്കം വിവിധ പദ്ധതികളാണ് ജില്ലയിൽ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ജില്ലയിലെ ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി, അതിദാരിദ്ര്യ നിർമാർജനപദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യമുക്തകേരളം, ഹരിത കേരളം മിഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ജില്ലയിലെ മുൻഗണനാവിഷയങ്ങളുമാണ് പാലക്കാടുനടന്ന മേഖലാതല അവലോകനയോഗത്തിൽ ചർച്ചചെയ്തത്.
രാസലഹരിക്കതിരേ പാട്ടുരാവുമായി എന്‍എസ്എസിന്റെ നോവ
ദേവാലയങ്ങളിൽ തിരുനാൾ
ചാലക്കുടി ജിഎംബിഎച്ച്എസ്എസിൽ നൈപുണ്യവികസന കേന്ദ്രം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക ശില്പശാല സംഘടിപ്പിച്ചു
ADVERTISEMENT
പാലക്കാട്
KL9
1549060
വികസനപദ്ധതികൾ സമയബന്ധിതമാക്കുന്ന തീരുമാനങ്ങളുമായി മേഖലാ അവലോകനയോഗം
പാലക്കാട്: തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് ഗതിവേഗം പകർന്ന് സമയബന്ധിതമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പാലക്കാട് നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവിൽ പുരോഗമിക്കുന്ന വികസനക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്.
ജില്ലയിലെ 19 പ്രധാനപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ജില്ലയിൽ പട്ടാന്പി, തൃത്താല നിയോജകമണ്ഡലത്തിലെ കൃഷിക്കാർക്ക് സൗകര്യപ്രദമായ പട്ടാന്പി തടയണ നിർമാണം നവംബർ മാസത്തോടെ പൂർത്തീകരിക്കും. ഭാരതപ്പുഴയിൽ 32.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയുടെ 80 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.
ഇടതു വലതു കരയിലുള്ള റീറ്റെയ്നിംഗ് വാളിന്റെ നിർമാണവും ബ്ലോക്ക് അപ്രോണ്ന്റ്െ നിർമാണവും പുരോഗമിക്കുന്നു. കുറ്റിപ്പുറം-തൃത്താല-പട്ടാന്പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന് ജോയിന്റ് ഇൻസ്പെക്ഷൻ ഈ മാസം നടത്താനും യോഗത്തിൽ തീരുമാനമായി. ഭൂമി ഏറ്റെടുക്കലുമായി അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്.
കൂമൻതോട് ഭാഗത്ത് സംരക്ഷണഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് അധികമായി വേണ്ടിവരുന്ന ഭൂമിയിൽകൂടി കല്ലിട്ട് ഉൾപ്പെടുത്തിയ സ്കെച്ച് 10നകം അന്തിമമായി തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കൂറ്റനാട് ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന നടപടികളും വേഗത്തിലാക്കും.നാഗലശേരി, പട്ടിത്തറ വില്ലേജുകളിൽ നിന്നായി ഏകദേശം 35 സെന്റ് ഭൂമി ഏറ്റെടുക്കണം.
വാണിയംകുളം മായന്നൂർ റെയിൽവേ സ്റ്റേഷൻ റോഡ് പിഡബ്ല്യുഡി റോഡ് വിഭാഗം രണ്ടാം റീച്ച് പ്രവൃത്തിയിൽ പുതുക്കിയ സ്റ്റാറ്റസ് ഈ മാസം നൽകും.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ വിവിധ സർവേ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറോട് നിർദേശിച്ചു.സർവേജോലികൾക്ക് ആവശ്യമായ സർവേയർമാരെ വിന്യസിക്കാൻ പാലക്കാട് സർവേ ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി.കിഴക്കഞ്ചേരി 2 വില്ലേജിലെ യുടിടി കന്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയിലെ താമസക്കാർക്ക് നൽകാൻ തീരുമാനിച്ച പട്ടയം നൽകുന്നതിനായി ഡിജിറ്റൽ സർവേ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഷൊർണൂരിൽ ബഹുനില വ്യവസായ സമുച്ചയമായ ഗാല പദ്ധതി ആരംഭിക്കുന്നതിന് വ്യവസായ സ്റ്റേറ്റിന്റെ ഡിസൈൻ, ഡ്രോയിംഗ് എന്നിവ എത്രയും പെട്ടെന്ന് കിറ്റ്കോ തയ്യാറാക്കി നൽകും. ഒറ്റപ്പാലം കോടതി സമുച്ചയ നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നബാർഡുമായി ചർച്ച ചെയ്യാൻ യോഗത്തിൽ തീരുമാനമായി. പട്ടാന്പി റവന്യൂ ടവർ നിർമിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതിനാൽ ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കും.
പാപ്കോസ് ആധുനിക റൈസ് മിൽ കണ്ണന്പ്ര പദ്ധതി പ്രദേശത്തിലേക്കുള്ള വഴിയും ആർഐഡിഎഫ് വായ്പയും ലഭ്യമാക്കുന്ന വിഷയം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പട്ടികവർഗ വികസന ഓഫീസിന് കീഴിൽ വരുന്ന മലന്പുഴ ആശ്രമം സ്കൂളിന് കളിസ്ഥലം ലഭ്യമാക്കുന്നതിന് എൻഒസി നൽകാനും യോഗത്തിൽ തീരുമാനമായി.
കാട്ടാനക്കലിയടങ്ങാതെ കരിമ്പാറ കൽച്ചാടി മേഖല
പാലക്കാട് വനംഡിവിഷനിൽ ഏർലി വാണിംഗ് സിസ്റ്റം ഉദ്ഘാടനംചെയ്തു
സേവ് മണ്ണാർക്കാടിന്റെ സൗജന്യ ഉച്ചഭക്ഷണവിതരണം
മഹിളാ സാഹസ് യാത്രയ്ക്കു പട്ടഞ്ചേരിയിൽ സ്വീകരണം നൽകി
ADVERTISEMENT
മലപ്പുറം
KL10
1549184
നിലന്പൂർ ബൈപാസ് ഇരകൾക്ക് ഉടൻ തുക ലഭ്യമാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
നിലന്പൂർ: നിലന്പൂർ ബൈപാസ് നിർമാണത്തിന് അനുവദിച്ച നഷ്ടപരിഹാര തുക ഭൂവുടമകൾക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ബൈപ്പാസ് കൂട്ടായ്മ ഭാരവാഹികളുമായി സംസാരിച്ച ശേഷം വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ ഉറപ്പ്.
എത്രയും പെട്ടെന്ന് ഭൂവടമകൾക്ക് പണം നൽകാനുള്ള നടപടി സീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അനുവദിച്ച തുക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിലന്പൂർ റസ്റ്റ് ഹൗസിൽ മന്ത്രിയെ നേരിൽ കണ്ട ബൈപ്പാസ് കൂട്ടായ്മ അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. തങ്ങളുടെ ജീവിത ദുരിതവും മന്ത്രിക്ക് മുന്നിൽ അവർ ഉന്നയിച്ചു.
തുക അനുവദിച്ച മന്ത്രിക്ക് ബൈപാസ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ മെമന്റോയും നൽകി. എൽഡിഎഫ് നിലന്പൂർ മണ്ഡലം കമ്മിറ്റിയും ബൈപ്പാസിന് തുക അനുവദിച്ചതിന് മന്ത്രിക്ക് മെമന്റോ നൽകി. നിലന്പൂർ ബൈപ്പാസ് നിർമാണത്തിന് 227.18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നിലന്പൂർ ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടുഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമിക്കുക. പദ്ധതിക്കായി 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലന്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാതയിലെ ഗതാഗത തടസം ഒഴിവാക്കാനും നിലന്പൂർ ബൈപാസ് സഹായിക്കും.
കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്. തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടും. പി.വി. അബ്ദുൾ വഹാബ് എംപി, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, ബൈപ്പാസ് കൂട്ടായ്മ പ്രതിധികളായ കെ.പി. ഉമ്മർ, ജെയിംസ് മയ്യന്താനി, എൽഡിഎഫ് പ്രതിനിധികളായ ഇ.പത്മാക്ഷൻ, എം. മുജീബ് റഹ്മാൻ, പരുന്തൻ നൗഷാദ്, സ്കറിയ ക്നാതോപ്പിൽ, പറാട്ടി കുഞ്ഞാൻ തുടങ്ങിയവരും പങ്കെടുത്തു.
നിലന്പൂർ ബൈപ്പാസ് നിർമാണം പദ്ധതിക്ക് നടപടി തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി. 1996 ൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങി. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്.
കലാകാരദിനം ആചരിച്ചു
കോഴികർഷകർ മന്ത്രിമാർക്ക് നിവേദനം നൽകി
സമ്മേളനങ്ങൾക്ക് തുടക്കം: മുസ്ലിം ലീഗ് പാതാക്കര മേഖല ഓഫീസ് ഉദ്ഘാടനം 19ന്
എൻഎസ്എസ് കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു
ADVERTISEMENT
കോഴിക്കോട്
KL11
1549169
സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണം; വഴിതുറന്ന് കുടുംബശ്രീ സെമിനാര്‍
കോഴിക്കോട്: സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്നും സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുടുംബശ്രീ സെമിനാര്‍.
"എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് "കുടുംബശ്രീയും സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭങ്ങളുടെ ഉല്പന്നങ്ങള് പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ലിന്റോ ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.
കാലാനുസൃതമായ മാറ്റം കുടുംബശ്രീയുടെ പല മേഖലകളിലും ഉണ്ടായിട്ടുണ്ടെന്നും ഏറെ കരുതലോടെയാണ് കുടുംബശ്രീയെ സര്‍ക്കാര്‍ ചേര്‍ത്തുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജി കേരളം, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ രംഗത്തെ തൊഴില്‍സാധ്യത, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസി. ഡയറക്ടര്‍ സജിന സത്താര്‍ മോഡറേറ്ററായി. കുടുംബശ്രീ ഗവേണിംഗ് എക്സിക്യൂട്ടീവ് അംഗം കെ.കെ. ലതിക,
ജില്ലാ മിഷന് കോഓഡിനേറ്റര്‍ പി.സി. കവിത, ടെക്നോളജി കോളമിസ്റ്റ് സെയ്ദ് ഷിയാസ് മിര്‍സ, സൈബര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഇര്ഫാന് ഇബ്രാഹിം സേട്ട്, ഓക്സിലറി സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ എസ്. ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.
അഴകിന്റെയും കരുത്തിന്റയും പ്രദർശനമായി ബോഡി ബിൽഡിംഗ്
കോഴിക്കോട്: ശരീര സൗന്ദര്യത്തിന്റെ അഴകും കരുത്തും കാണിച്ച് ബോഡി ബിൽഡിംഗ് പ്രദർശനം. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കായിക പ്രദർശനങ്ങളുടെ ഭാഗമായാണ് ബോഡി ബിൽഡിംഗ് പ്രദർശനം അരങ്ങേറിയത്.
കഴിഞ്ഞ വർഷത്തെ മിസ്റ്റർ കേരള സാബിത്ത്, ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായ സിമിൽ രാജൻ, സ്പോർട്സ് ഫിസിക്കിൽ മിസ്റ്റർ സൗത്ത് ഏഷ്യ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സചിൻ, രാജ്യാന്തര താരം കവിത എന്നിവർ പ്രദർശനത്തിനെത്തി.
കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് പ്രദർശനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് വി. ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി നൗഷാദ്, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന് പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബാബു ഹനാൻ, വി.കെ. സാബിറ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
photo :
കുടുംബശ്രീ ദേശീയ സരസ് മേള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു.
കർശന നിയന്ത്രണങ്ങളുമായി കോടഞ്ചേരി പഞ്ചായത്ത്
മദ്യം പിടികൂടി
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്
ആരോഗ്യ സേനാംഗങ്ങൾക്ക് പരിശീലനം
ADVERTISEMENT
വയനാട്
KL12
1549196
മഴക്കാല മുന്നൊരുക്കം : ദുരിതാശ്വാസ ക്യാന്പുകൾക്കു സ്കൂൾ ഇതര കെട്ടിടങ്ങൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ
കൽപ്പറ്റ: മഴക്കാലത്ത് ആളുകളെ മാറ്റിപാർപ്പിക്കാൻ സ്കൂളുകൾ അല്ലാത്ത സുരക്ഷിത കെട്ടിടങ്ങൾ പഞ്ചായത്തുകൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. കളക്ടറേറ്റിൽ മഴക്കാല മുന്നൊരുക്ക അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ദുരിതാശ്വാസ ക്യാന്പുകളായി ഉപയോഗപ്പെടുത്തുന്നതിന് കണ്ടെത്തിയ 251 ഇടങ്ങളിൽ അധികവും സ്കൂൾ കെട്ടിടങ്ങളാണ്.
വിദ്യാലയങ്ങളിൽ ക്യാന്പ് പ്രവർത്തിക്കുന്നത് കുട്ടികളുടെ പഠനം മുടങ്ങുന്നതിന് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കണം. സുരക്ഷിതമായ മറ്റു കെട്ടിടങ്ങൾ കണ്ടെത്തുന്നതിന് തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ പഞ്ചായത്തുകളുടെ യോഗം വിളിച്ചശേഷം റിപ്പോർട്ട് നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
ജില്ലയിൽ പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കുന്ന പ്രവൃത്തി 80 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത്(റോഡ്)വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കി പ്രവൃത്തി മഴക്കാലത്തിനു മുന്‍പ് തീർക്കും. വൈദ്യുത ലൈനുകളിലേക്ക് ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നത് ഹൈടെൻഷൻ ലൈനിൽ 80 ശതമാനം പൂർത്തിയായതായി കഐസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെഎസ്ഇബിയുടെ 18 സെക്ഷനുകളിലും അതത് പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പഞ്ചായത്തുതലത്തിൽ ശേഖരിക്കണം.
കുളം നവീകരണം, ബണ്ട് നിർമാണം എന്നിങ്ങനെ ജലസ്രോതസുകൾ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏപ്രിലിനുശേഷം നടത്തിയതായി താഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി അവർ വ്യക്തമാക്കി.
ഗ്രാമീണ റോഡുകൾ ജലവിതരണ പദ്ധതിക്കായി പൊളിച്ചശേഷം കുഴി മണ്ണിട്ട് മൂടാത്തത് ഭീഷണിയാണെന്ന് അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ചൂണ്ടിക്കാട്ടി. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിൽ പൊതുമരാമത്ത് വിഭാഗം കാലവിളംബം വരുത്തുന്നതായി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പറഞ്ഞു.
ഉൾക്കാടുകളിൽ പെയ്യുന്ന മഴയുടെ വിവരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വനം വകുപ്പിന് നിർദേശം നൽകി. സുഗന്ധഗിരി ഭാഗത്ത് മൊബൈൽ കവറേജ് പ്രശ്നം ഉള്ളതിനാൽ ആശയ വിനിമയത്തിന് ബദൽ സംവിധാനമുണ്ടാക്കണം. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് അപകടങ്ങൾ വരുത്താതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു കളക്ടർ നിർദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിൽ ലഭിച്ച മഴ, സംഭവിച്ച ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാലാവസ്ഥാമാറ്റം, ജനസംഖ്യാ വർധന, അപകട ഭീഷണിയുള്ള സ്ഥലങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ വിശദീകരിച്ച് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് അവതരണം നടത്തി. ജില്ലയിലെ 21 ശതമാനം പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.
48 ശതമാനം പ്രദേശങ്ങൾ ശരാശരി സാധ്യതയുള്ള വിഭാഗത്തിലും 30 ശതമാനം പ്രദേശങ്ങൾ സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണെന്ന് വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. ജൂണ്‍ മുതൽ ജില്ലയിലെ ഓരോ മലനിരകളിലും പെയ്യുന്ന മഴ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
നിലവിൽ ജില്ലയിൽ 260 മാപിനികളിൽനിന്നു മഴയുടെ തോത് ദിവസേന ശേഖരിക്കുന്നുന്നുണ്ടെന്നു വിഷ്ണുദാസ് പറഞ്ഞു. എഡിഎം കെ, ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ കെ. കെ. വിമൽരാജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പെണ്‍കുട്ടികൾക്കുനേരേ ലൈംഗികാതിക്രമം: 67കാരൻ അറസ്റ്റിൽ
ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു
ജില്ലയിലെ ബാങ്കുകൾ നാലാം പാദത്തിൽ 8,332 കോടി വായ്പ നൽകി
വന്യജീവി സങ്കേതത്തിൽ രണ്ടിടങ്ങളിൽ റേഞ്ച് ഓഫീസർമാരില്ല
ADVERTISEMENT
കണ്ണൂര്‍
KL13
1549093
പരിഹാരമില്ലാതെ ഉരുപ്പുംകുറ്റി ഈന്തുംകരി മേഖലയിലെ യാത്രാക്ലേശം
ഇരിട്ടി: ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ ഉരുപ്പുംകുറ്റി ഈന്തുംകരി പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഒന്നുമായില്ല. 300 ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന വനാതിർത്തിയോട് ചേർന്ന പ്രദേശത്തുകാർ ഇവിടെ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചു വരാനും കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
സാധാരണ കർഷകരും കൂലിപണിക്കാരുമടങ്ങുന്ന സമൂഹമാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങളും. നേരത്തെ 15ൽ അധികം ബസുകൾ സർവീസ് നടത്തിയിരുന്ന ഇവിടേക്ക് ഇപ്പോൾ രണ്ടു ബസുകൾ മാത്രമാണുള്ളത്. കരിക്കോട്ടകരിയിലെയും അങ്ങാടികടവിലെയും സ്കൂളുകളിൽ പഠിക്കുന്ന 60 ഓളം വരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്രയക്ക് ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇത് വലിയ സാന്പത്തിക ബാധ്യതയക്ക് ഇടയാക്കുന്നുണ്ട്. പരിമിതമായ പൊതു വാഹന സംവിധാനങ്ങളെ ആശ്രയിക്കുന്ന മുതിർന്നവർ തുടങ്ങി വിദ്യാർഥികൾ വരെ ഏറ്റവും അടുത്ത ടൗണായ കരിക്കോട്ടകരിയിലെത്തണമെങ്കിൽ 120 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാണ് യാത്ര ചെയ്യുന്നത്. അടുത്ത അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളെ എങ്ങിനെ സ്കൂളുകളിലേക്കയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
ബസ് ഉടമകളുടെ
തർക്കത്തിൽ
ബലിയാടായി നാട്ടുകാർ
15 ഓളം ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ബസ് സർവീസുകൾ രണ്ടായി ചുരുങ്ങാൻ കാരണം സർവീസ് ലാഭകരമല്ലാത്തതല്ല. മറിച്ച് ബസ് ഉടമകളുടെ തൊഴുത്തിൽകുത്തും പിടിവാശിയുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദീർഘദൂര ബസ് സർവീസ് പെർമിറ്റിനായി ചിലർ ഈന്തുംകരിയെ ഉൾപ്പെടുത്തിയുള്ള പെർമിറ്റ് സംഘടിപ്പിച്ച ശേഷം ക്രമേണ ഗ്രാമീണ സർവീസ് നടത്താതെ ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുകയായിരുന്നു. ഇതിനിടെ ഉരുപ്പുംകുറ്റി ഈന്തുംകരി ഭാഗത്ത് നിന്ന് താത്കാലിക പെർമിറ്റിൽ സർവീസ് നടത്തിയിരുന്ന ബസുകൾക്കെതിരെ ഈ റൂട്ടിൽ സർവീസ് നടത്താത്ത മറ്റ് മൂന്ന് ബസുടമകൾ കോടതിയെ സമീപിച്ചു.
ഈന്തുംകരിയിൽ നിന്നും പുറത്തേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ഇവരുടെ ബസ് സർവീസിന് തൊട്ടുമുന്നിലായി ഓടുന്നതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്ന് കോടതി താത്കാലിക പെർമിറ്റുമകൾ മരവിച്ചു. മറ്റുചിലരാകട്ടെ സർവീസ് മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ നാട്ടുകാരാണ് ദുരിതത്തിലായത്. നിലവിൽ രാവിലെ 6.30ന് സർവീസ് ആരംഭിക്കുന്ന ഒരു ബസും എട്ടിന് പുറപ്പെടുന്ന ഒരു കെഎസ്ആർടിസിയും മാത്രമാണ് സർവീസ് നടത്തുന്നത്.
പരിഹാരം
കെഎസ്ആർടിസി
സർവീസ്
ഈ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസുകൾ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. ഇരിട്ടിയിൽ നിന്നും കെഎസ്ആർടിസി രണ്ടോ മൂന്നോ ഷട്ടിൽ സർവീസ് നടത്തിയാൽ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും. കരിക്കോട്ടക്കരി വരെ ബസിൽ പോയി തിരിച്ചുവരാൻ 30 രൂപ ചെലവ് വരുന്നിടത്ത് ഇന്ന് 240 രൂപയാണ് യാത്രക്കാർക്ക് മുടക്കേണ്ടി വരുന്നത്. രണ്ട് ആദിവാസി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.
കോടതിയെ സമീപിച്ചവരുടെ ബസുകൾ തടയും
"യാത്രാ സൗകര്യം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് മന്ത്രി, ജില്ലാ പഞ്ചായത്ത്, ആർടിഒ തുടങ്ങി എല്ലായിടത്തും പരാതികൾ നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബസ് ഉടമകളുടെ കിടമത്സരത്തിൽ പാവം ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്, അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ താത്കാലിക പെർമിറ്റിൽ ഓടിയ ബസുകൾക്കെതിരേ കോടതിയെ സമീപിച്ചവരുടെ ബസുകൾ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് ജനങ്ങൾ നീങ്ങേണ്ടി വരും. സർവീസ് നടത്താൻ രണ്ടു ബസുകൾ തയാറായിരിക്കുന്പോഴാണ് കോടതി ഉത്തരവിലൂടെ താത്കാലിക പെർമിറ്റുകൾ മരവിപ്പിച്ച് ബസുടമകൾ 300 ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്.
-ഫാ. സുനിൽ കടുന്പൻന്താനത്ത്,
ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി വികാരി
ആയിക്കരയിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച
ആറു വീടുകളില്‍ നിന്നായി ബിന്ദു കവര്‍ന്നത് 25 പവന്
സണ്ണി ജോസഫ്; കർഷക മനസ്, മലയോരത്തിന്റെ ശബ്ദം
നിരവത്ത് ജൂബിലി ചിറ്റ്സ് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
ADVERTISEMENT
കാസര്‍ഗോഡ്
KL14
1549112
അടിപ്പാതയൊരുങ്ങുന്നു; കുരുക്കിലായി മാർക്കറ്റ് ജംഗ്ഷൻ
നീലേശ്വരം: നാലുവശങ്ങളിലേക്കും റോഡുകളുമായി തിരക്കേറിയ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വീതികുറഞ്ഞ ഒരു അടിപ്പാത കൊണ്ട് കാര്യമുണ്ടാവില്ലെന്ന് പുതിയ ദേശീയപാതയുടെ പണി തുടങ്ങിയ കാലത്തുതന്നെ നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം ചൂണ്ടിക്കാട്ടിയതാണ്.
എന്നിട്ടും മേൽപ്പാലം നിർമിക്കുന്നതിനോ അനുവദിച്ച അടിപ്പാതയുടെ തന്നെ വീതി കൂട്ടുന്നതിനോ ഉള്ള നടപടികളൊന്നും ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ അടിപ്പാതയുടെ പണി തുടങ്ങിയപ്പോൾ തന്നെ മാർക്കറ്റ് ജംഗ്ഷൻ ഗതാഗതക്കുരുക്കിലമർന്നിരിക്കുകയാണ്.
കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നീലേശ്വരം ടൗണിലേക്കു പ്രവേശിക്കണമെങ്കിൽ കോട്ടപ്പുറം റോഡ് ജംഗ്ഷൻ വരെ മുന്നോട്ടുപോയതിനു ശേഷം യു ടേൺ എടുത്ത് തിരിച്ചുവരേണ്ടിവരുന്ന രീതിയിലാണ് ഇപ്പോൾ ഗതാഗതക്രമീകരണം നടത്തിയിട്ടുള്ളത്. എന്നാൽ മറുവശത്തുള്ള വീതി കുറഞ്ഞ റോഡിലേക്ക് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ യു ടേൺ എടുത്ത് പ്രവേശിക്കുന്നത് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നു.
രാജാറോഡിലൂടെ നീലേശ്വരം ടൗണിലേക്ക് പ്രവേശിച്ച ബസുകൾക്ക് തിരിച്ച് ദേശീയപാതയിലെത്തണമെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിലെത്തി അവിടെ നിർമാണം നടക്കുന്ന അടിപ്പാതയിലൂടെ വീണ്ടും യു ടേൺ എടുക്കണം. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ടൗൺ ടു ടൗൺ അടക്കമുള്ള ദീർഘദൂര ബസുകൾക്ക് ഇത് ഏരെ സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്.
ബസുകൾ രണ്ടിടങ്ങളിലായി യു ടേൺ എടുക്കുന്നതിനിടയിൽ ചെറുവാഹനങ്ങൾ കുരുക്കിൽപ്പെട്ട് നട്ടംതിരിയുകയാണ്.
മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാതയുടെ പണി നടക്കുമ്പോൾ ഒരു വശത്തേക്കുള്ള വാഹനങ്ങളെയെങ്കിലും അഞ്ഞൂറ്റമ്പലത്തിനു മുന്നിലൂടെയുള്ള തെരു-മെയിൻ ബസാർ റോഡിലൂടെ തിരിച്ചുവിട്ടിരുന്നെങ്കിൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റോഡ് ഇപ്പോൾ നവീകരണത്തിനായി മെറ്റൽ പാകിയ നിലയിൽ അടച്ചിട്ടിരിക്കുകയാണ്. ഒരേസമയത്ത് രണ്ടു റോഡുകളിലും പണി തുടങ്ങിയത് യാത്രാദുരിതം ഇരട്ടിക്കാനിടയാക്കി.
നഗരസഭാ അധികൃതർ ഇടപെട്ട് ഈ റോഡിലെ ടാറിംഗ് പെട്ടെന്ന് പൂർത്തിയാക്കി തുറന്നുനല്‍കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
സംസ്കാരസാഹിതി ഭാരവാഹികള്‍ ചുമതലയേറ്റു
മാലിന്യസംസ്കരണ സംവിധാനമില്ലാത്ത അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പിഴ ചുമത്തി
തൃശൂർ പൂരത്തിൽ വടക്കിന്റെ മേളപ്പെരുമ തീർത്ത് രാധാകൃഷ്ണ മാരാർ
നീലേശ്വരത്തെ പുതിയ ബസ് സ്റ്റാൻഡ് രണ്ടുമാസത്തിനകം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
2
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
3
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
4
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
5
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports
ADVERTISEMENT
LATEST NEWS
ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ഉറിയിൽ പാക് ഷെല്ലിംഗിൽ യുവതി കൊല്ലപ്പെട്ടു
ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോൺ ആക്രമണം പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം, ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
ഇതുവരെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര സർക്കാർ
രാജൗരിയിൽ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; മുറി ആക്രമിച്ച് ഇന്ത്യ
ADVERTISEMENT