നീരുവച്ച് വീർത്ത കാൽ, ക്ഷീണിച്ച ശരീരം: കാന്താര 2 ക്ലൈമാക്സിലെ വെല്ലുവിളിയെക്കുറിച്ച് ഋഷഭ് ഷെട്ടി
Tuesday, October 14, 2025 8:26 AM IST
കാന്താര: ചാപ്റ്റർ വൺ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.
ശാരീരികമായ വെല്ലുവിളികൾക്കിടയിലും ആ രംഗം പൂർത്തിയാക്കിയതിനെക്കുറിച്ചും അത് പ്രേക്ഷകർ ഏറ്റെടുത്തതിലുള്ള സന്തോഷവുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
""ക്ലൈമാക്സ് ഷൂട്ടിംഗിനുള്ള സമയം. നീരുവന്ന കാൽ, ക്ഷീണിച്ച ശരീരം. ഇന്ന് കോടിക്കണക്കിന് ആളുകൾ അത് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. നമ്മൾ വിശ്വസിക്കുന്ന ശക്തികളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. സിനിമ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും നന്ദി.’’ഋഷഭ് ഷെട്ടി കുറിച്ചു.
ആദ്യ ഭാഗത്തിതേലു പോലെ തന്നെ കാന്താര 2വിലും ഋഷഭ് ഷെട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കന്നഡയ്ക്ക് പുറമെ മറ്റ് ഭാഷകളിലും വൻ വിജയമാണ് നേടിയത്. ഇതുവരെ 700 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.