നവംബർ എട്ടിലെ രണ്ടാം സെമസ്റ്റർ എംസിഎ പരീക്ഷകൾ 12ലേക്ക് മാറ്റി
Wednesday, November 6, 2019 11:15 PM IST
അഫിലിയേറ്റഡ് കോളജുകളിലും സീപാസിലും നവംബർ ഒന്നിനു നടത്താനിരുന്നതും നവംബർ എട്ടിലേക്കു മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എംസിഎ പരീക്ഷകൾ 12ന് നടത്താനായി പുതുക്കി നിശ്ചയിച്ചു.
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം (2019 അഡ്മിഷൻ റെഗുലർ) പരീക്ഷകൾക്ക് എട്ടുവരെയും 500 രൂപ പിഴയോടെ ഒന്പതുവരെയും 1000 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം
വൈവാവോസി
നാലാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി 15ന് കുറവിലങ്ങാട് ദേവമാത കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി 14, 15 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംകോം പ്രൈവറ്റ് (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി 11 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.