ഒന്നാം സെമസ്റ്റർ എംഎ. ഇംഗ്ലീഷ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
Thursday, December 12, 2019 11:58 PM IST
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎ. ഇംഗ്ലീഷ് (പിജിസിഎസ്എസ്. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി. അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ്. റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി. ബയോഇൻഫർമാറ്റിക്സ് (പിജിസിഎസ്എസ്. റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി. ടെക്സ്റ്റെൽസ് ആന്റ് ഫാഷൻസ് (പിജിസിഎസ്എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എംബിഎ. (റെഗുലർ ആൻഡ് റീഅപ്പിയറൻസ് സിഎസ്എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിലെ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (എംഎച്ച്ആർഎം. 2018 അഡ്മിഷൻ റഗുലർ, 2018ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് മാനേജ്മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി (എംഎംഎച്ച്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി. ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി. കന്പ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ് വിതരണം
ബികോം. പാർട്ട് 3 ആനുവൽ സ്കീം, സ്പെഷൽ മേഴ്സി ചാൻസ് ഡിസംബർ 2019 പരീക്ഷ 18ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ നിശ്ചയിക്കപ്പെട്ട 14 പരീക്ഷകേന്ദ്രങ്ങളിൽനിന്ന് 16, 17 തീയതികളിൽ വിതരണം ചെയ്യും. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 നവംബറിലെ മൂന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (സിബിസിഎസ്. റെഗുലർ/സപ്ലിമെന്ററി, സിബിസിഎസ്എസ്. സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ 20 വരെ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിസിഎ./ബിഎസ്സി. കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സിബിസിഎസ്., 2017 അഡ്മിഷൻ റെഗുലർ, സിബിസിഎസ്എസ്. 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) ഒക്ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (ഓഫ് കാന്പസ് മേഴ്സി ചാൻസ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി 17ന് രാവിലെ 11ന് സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നന്പർ മുറിയിൽ നടക്കും.ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ. പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ് രജിസ്ട്രേഷൻ 2017 അഡ്മിഷൻ/2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ/ഓഗസ്റ്റ് 2019 പരീക്ഷയുടെ പുനർവൈവവോസി 17ന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
സ്പെഷൽ ടീച്ചർ നിയമനം
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ സ്പെഷൽ ടീച്ചർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കാൻ വോക്ഇൻഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവ്. രേഖകൾ സഹിതം 17ന് ഉച്ചയ്ക്ക് 12.30ന് സർവകലാശാല ഭരണവിഭാഗം ബ്ലോക്കിലെ എഡി. എ5 സെക്ഷനിൽ എത്തണം.
മെഡിക്കൽ ഓഫീസർ
ഹെൽത്ത് സെന്ററിൽ പാർട്ട്ടൈം (ഉച്ചയ്ക്ക് 1.30 മുതൽ നാലുവരെ) റെസിഡന്റ് മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് വോക്ഇൻഇന്റർവ്യൂ നടത്തും. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈസ് ചാൻസലറുടെ ചേംബറിലാണ് ഇന്റർവ്യൂ. ഫോണ്‍: 04812733302.
കോണ്‍ഫറൻസിന് ഇന്നു തുടക്കം
സ്കൂൾ ഓഫ് കെമിക്കൽ സയൻസസും ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആന്റ് നാനോ ടെക്നോളജിയും സ്ലൊവേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് മാരിബോറും തമിഴ്നാട്ടിലെ ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഭാരത് യൂണിവേഴ്സിറ്റിയും സംയുക്തമായി ലിക്വിഡ് ക്രിസ്റ്റൽ പോളിമേഴ്സിനെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര കോണ്‍ഫറൻസിന് ഇന്ന് രാവിലെ ഒൻപതിന് തുടക്കമാകും.
എംഫിൽ പ്രവേശനം; അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷഫോമും വിജ്ഞാപനവും www.mgu.ac.in എന്ന വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്യാം.