എംജി വാഴ്സിറ്റി പുനർമൂല്യനിർണയം; അപേക്ഷ തീയതി നീട്ടി
Monday, January 6, 2020 11:42 PM IST
കോട്ടയം: 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫിസിക്സ്(മെറ്റീരിയൽ സയൻസ്), സൈക്കോളജി, ഹോംസയൻസ് ബ്രാഞ്ച് 10 എ, ഹോം സയൻസ് ബ്രാഞ്ച് 10 ഡി, ഫുഡ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മൈക്രോ ബയോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, തമിഴ്, എംടിടിഎം, എംഎച്ച്എം എന്നീ പ്രോഗ്രാമുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 10 വരെ നൽകാം. സാങ്കേതിക തകരാർ മൂലം പുനർമൂല്യനിർണയത്തിനുള്ള ലിങ്ക് ലഭ്യമാകാതിരുന്നതിനാലാണ് അപേക്ഷ തീയതി നീട്ടിയത്.