നഴ്സുമാർക്കു ദുബായിൽ അവസരം
Wednesday, February 12, 2020 11:24 PM IST
തിരുവനന്തപുരം: ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 25നും 40 നും മധ്യേ പ്രായമുള്ള ബിഎസ്സി വനിതാ നഴ്സുമാർക്ക് രജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യുഎഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവർ ബയോഡേറ്റ nrkhom [email protected] ൽ 25 നകം സമർപ്പിക്കണം. വിവരങ്ങൾ 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.