ആറാം സെമസ്റ്റർ യുജി പരീക്ഷകൾക്ക് അപേക്ഷിക്കാം
Tuesday, February 18, 2020 11:24 PM IST
ആറാം സെമസ്റ്റർ യുജി (സിബിസിഎസ്) പരീക്ഷകൾക്ക് ഇന്നു മുതൽ 24 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും കോളജ് മുഖേന അപേക്ഷിക്കാം. കോളജുകൾക്കു പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 26നും 1050 രൂപ പിഴയോടെ 27നും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
നാലാം സെമസ്റ്റർ യുജി (സിബിസിഎസ്) പരീക്ഷകൾക്ക് 28 മുതൽ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ മാർച്ച് നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചുവരെയും കോളജ് മുഖേന അപേക്ഷിക്കാം. കോളജുകൾക്കു പിഴയില്ലാതെ മാർച്ച് മൂന്നുവരെയും 525 രൂപ പിഴയോടെ മാർച്ച് നാലിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചിനും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് ഇന്നു മുതൽ 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും ഓണ്‍ലൈനായി ഫീസടയ്ക്കാം.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് 28 മുതൽ മാർച്ച് മൂന്നുവരെയും 525 രൂപ പിഴയോടെ മാർച്ച് നാലുവരെയും 1,050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചുവരെയും ഓണ്‍ലൈനായി ഫീസടയ്ക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ക്യാറ്റ് പരീക്ഷ എട്ടുകേന്ദ്രങ്ങളിൽ; മാർച്ച് 20 വരെ അപേക്ഷിക്കാം
പിജി പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷ രാജ്യത്തെ എട്ടു കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. വിശദവിവരം www.ca t.mgu.ac.in, www.admis sion.m gu.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഫോണ്‍: 04812733615 (എംബിഎ ഒഴികെ), 04812732288 (എംബിഎ പ്രവേശനം)
ജൂണിയർ റിസർച്ച് ഫെലോ
സ്കൂൾ ഓഫ് ബയോസയൻസസിൽ നടക്കുന്ന പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്കുള്ള വാക്ഇൻഇന്റർവ്യൂ 28ന് നടക്കും. ഫോൺ: 9847901149.
ദേശീയ മാനേജ്മെന്റ് ഫെസ്റ്റ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ’ബീക്കണ്‍ 2കെ20’ നാളെ സർവകലാശാല കാന്പസിൽ നടക്കും. താല്പര്യമുള്ള വിദ്യാർഥികൾ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോൺ: 7907019367.