എംഎസ്സി എൻവയണ്മെന്റ് സയൻസ്, പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷഫലം
Wednesday, September 16, 2020 11:24 PM IST
കോട്ടയം: എംജി സർവകലാശാല 2020 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ നടന്ന 20182020 ബാച്ച് മൂന്നാം സെമസ്റ്റർ എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ്, എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (2018 അഡ്മിഷൻ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.