എൽഎൽബി പരീക്ഷാ തീയതി
Friday, October 16, 2020 11:46 PM IST
കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ എൽഎൽബി കോഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 24 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്പതാം സെമസ്റ്റർ വിവിധ എൽഎൽബി കോഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 25 മുതൽ ആരംഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 23 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.