സീറ്റൊഴിവ്
Friday, January 1, 2021 11:06 PM IST
സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 202022 ബാച്ച് (സിഎസ്എസ്) എംഎസ്സി ഫിസിക്സിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. കാറ്റ് പ്രോസ്പെക്്ട്സ് പ്രകാരം യോഗ്യരായവർ അസൽ രേഖകളുമായി നാലിന് രാവിലെ 10.30ന് പഠനവകുപ്പ് ഓഫീസിലെത്തണം.
കോഓർഡിനേറ്റർ ഒഴിവ്
സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ കോഓർഡിനേറ്ററെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. മാസം 30000 രൂപ ലഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.