പുതുക്കിയ പരീക്ഷാതീയതി
Tuesday, January 5, 2021 10:56 PM IST
2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അവസാന വർഷ എംപിടി (2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്േറഷൻ (2016 അഡ്മിഷൻ മുതൽ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സൈബർ ഫോറൻസിക് മോഡൽ മൂന്ന് പരീക്ഷയുടെ ഇടപ്പള്ളി സ്റ്റാസ് കോളജിലെ വിദ്യാർഥികളുടെ (2018 അഡ്മിഷൻ റെഗുലർ) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
റിസേർച്ച് ഫെലോ ഒഴിവ്
സ്കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രൊജക്ടിൽ റിസേർച്ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിൽ എംഎസ്സി ജൈവ കൃഷിയിൽ താല്പര്യവും പ്രൊജക്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താല്പര്യമുള്ളവർക്ക് മുൻഗണന. രണ്ട് വർഷമാണ് പ്രൊജക്ട് കാലാവധി. മാസം 10000 രൂപ ലഭിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 2622@mg u.ac.in എന്ന ഇമെയിലിലേക്ക് 15നകം അയയ്ക്കണം. 04812731035, 9847901149.