ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി പരീക്ഷ 29 മുതൽ
Thursday, January 14, 2021 11:47 PM IST
ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ റെഗുലർ, 2019ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
നാലാം വർഷ ബിഎസ്സി എംഎൽടി റെഗുലർ, സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
രണ്ടാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം 2019 അഡ്മിഷൻ റെഗുലർ, 2019ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി മൂന്നു മുതൽ ആരംഭിക്കും. 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പരീക്ഷാ ഫലം
2020 ഒക്ടോബറിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 20182020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ (പുതിയ സ്കീം 2017 അഡ്മിഷൻ റെഗുലർ), ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
എംജി സർവകലാശാല സെനറ്റിലെ സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക സർവകലാശാല ഓഫീസിലും ഒൗദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.