ബിഎഡ് പ്രവേശനം; ഫൈനൽ അലോട്ടുമെന്റിന് ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നുകൂടി
Saturday, January 16, 2021 11:33 PM IST
ഏകജാലകം വഴി ബിഎഡ് പ്രവേശനത്തിനുള്ള ഫൈനൽ അലോട്മെന്റിന് ഇന്നു വൈകുന്നേരം അഞ്ചുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെ എല്ലാവർക്കുമായാണ് ഫൈനൽ അലോട്ട്മെന്റ്. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap. mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഇന്നു വൈകുന്നേരം അഞ്ചുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.
പരീക്ഷ തീയതി
ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ റെഗുലർ/2019ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. നാളെ വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റെഗുലർ/സപ്ലിമെന്ററി), എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2014 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും.