ആറാം സെമസ്റ്റര്‍ ബിടെക് (പുതിയ സ്‌കീം 2010 മുതലുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററിയും മേഴ്‌സി ചാന്‍സും) നവംബര്‍ 2022 പരീക്ഷകള്‍ 19 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒന്‍പതു വരെ ഫീസടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിവോക് സൗണ്ട് എന്‍ജിനീയറിംഗ് (2020 അഡ്മിഷന്‍ റെഗുലര്‍) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.