എംഎ, എംഎസ്സി, എംകോം അവസാന സെപ്ഷ്യല്‍ മെഴ്സി ചാന്‍സ് (2001 മുതല്‍ 2003 വരെ അഡ്മിഷനുകള്‍ റഗുലര്‍ , 2002, 2003 പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 2025) പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വൈബ് സൈറ്റില്‍

ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം അവസാന സെപ്ഷ്യല്‍ മെഴ്സി ചാന്‍സ് (2004 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റഗുലര്‍, 2004 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 2025) പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വൈബ് സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ്സി അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ബോട്ടണി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി ഹോം സയന്‍സ് ബ്രാഞ്ച് പത്ത് (എ) ചൈന്‍ഡ് ഡെവലപ്പ്മെന്റ് ബ്രാഞ്ച് പത്ത് (ഡി) ഫാമിലി ആന്റ് കമ്മ്യുണിറ്റി സയന്‍സ് (2023 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റര്‍ എംഎ പ്രൈവറ്റ് രജിസ്ട്രേഷന്‍ സോഷ്യോളജി, എംഎ ഹിന്ദി (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ എംഎഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി ( ദ്വിവത്സര 2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ ആറു വരെ അപേക്ഷിക്കാം. ഫൈനോട് കൂടി ഏഴു വരെയും സൂപ്പര്‍ ഫൈനോട് കൂടി എട്ടു വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

ആറാം സെമസ്റ്റര്‍ ഐഎം സിഎ (2022 അഡ്മിഷന്‍ റഗുര്‍ 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ് മൂല്യനിര്‍ണയം, വൈവാവോസി പരീക്ഷകള്‍ 13 മുതല്‍ 15 വരെ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.