എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സലിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പുകളും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കോഴ്‌സ് ഫീസ് എന്നിവ സഹിതം 13നു (കൗണ്‍സലിംഗ് കോഴ്‌സ്) 14നു (മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് കോഴ്‌സ്) തീയതികളില്‍ വകുപ്പില്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം. 04812733399, 08301000560. വെബ് സൈറ്റ്www.dlle.mgu.ac.in

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎ എക്കണോമെട്രിക്‌സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംഎംഎച്ച്, എംടിഎ, എംടിടിഎം (സിഎസ്എസ് 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 27 വരെ അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.

വൈവാ വോസി

പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) (2020 അഡ്മിഷന്‍ റെഗുലര്‍, 2018, 209 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2025) ന്റെ വൈവാ വോസി പരീക്ഷകള്‍ 13 മുതല്‍ 15 വരെ തീയതികളിലായി നടക്കും.

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് റെഗുലര്‍ 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ (പിജിസിഎസ്എസ് സെമസ്റ്റര്‍ സിസ്റ്റം) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷയുടെ പ്രോജക്ട്, ഡിസര്‍റ്റേഷന്‍, ആന്‍ഡ് കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 30ന് നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

ഏഴാം സെമസ്റ്റര്‍ ബിടെക്ക് (പുതിയ സ്‌കീം2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ മൂന്ന് മുതല്‍ നടക്കും.