ടെക്നിക്കല്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം
Monday, October 13, 2025 9:37 PM IST
സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (എല്‍സി, എഐ, ഒബിസി) വിഭാഗങ്ങളിലായി രണ്ടൊഴിവുകളാണുള്ളത്. കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, പ്രവൃത്തിപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.mgu.ac.in)
ലീഡ് ഡെവലപ്പര്‍
എംജി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ലീഡ് ഡെവലപ്പര്‍ ഫുള്‍ സ്റ്റാക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.mgu.ac.in) 0481 2733541
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഹിസ്റ്ററി, എംഎ അനിമേഷന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷന് സപ്ലിമെന്ററി, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 അഡ്മിഷന് സപ്ലിമെന്ററി, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ്, എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), എംഎസ്്സി ബയോടെക്നോളജി (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (സിബിസിഎസ്) (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ക്ക് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ ആറ് വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ് പുതിയ സ്കീം2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷകളക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടെ അഞ്ച് വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ ബിഎല്ഐബിഐഎസ്്സി (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്)പരീക്ഷകള്‍ക്ക് 21 വരെ അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
22ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന്, റെഗുലര്‍ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎ, എംഎസ്്സി, എംകോം (2001 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റെഗുലര്‍) (2002 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന് അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) ജനുവരി 2025 പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.